20 November 2023, 09:25 AM
ഇക്കൊല്ലത്തെ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിക്കുന്നു. ഇതിനായി ഇന്ന് (നവംബർ 18) 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.