20 November 2023, 08:50 PM
ആന്റിബയോട്ടിക്‌സ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എങ്ങനെ തടയാമെന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമത്സരവും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 90 സെക്കന്റുള്ള റീല്‍സ് മത്സരവുമാണ് നടത്തുന്നത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വീഡിയോകള്‍ സ്‌കൂള്‍ ഐഡി കാര്‍ഡും ഫോണ്‍ നമ്പരും സഹിതം iecbccreporttvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 24 നാലുമണിക്കകം അയക്കേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500,1250,1000 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.