21 November 2023, 08:550 AM
ഗ്രാമീണാന്തരീക്ഷവും, വിശാലമായ കായൽക്കാഴ്ച്ചയും, ചെറു ദ്വീപുകളും തുരുത്തുകളും നിറഞ്ഞ വടക്കൻ കേരളത്തിലെ ഏറെ ആകര്‍ഷകമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്നതാണ് കവ്വായി കായല്‍. കണ്ടൽകാടുകൾക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. 37 ചതുരശ്ര കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കായല്‍ ജലജൈവിക സമ്പത്തിനാല്‍ അനുഗ്രഹീതമാണ്. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനും ബോട്ടു യാത്രകള്‍ ഉപകരിക്കും. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും കണ്ണിനും മനസ്സിനും കുളിര്‍മ്മയേകും. ഈ നാട്ടില്‍ നിന്നുള്ള മത്സ്യ സമ്പത്തും ഭക്ഷണ പ്രിയര്‍ക്ക് രുചി വൈവിധ്യമൊരുക്കും. അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : പയ്യന്നൂര്‍, 3 കി. മീ. വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 154 കി. മീ.