keralabreakingnewstvm@gmail.com
  • ദേശീയ പണിമുടക്ക്നാ-ളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും...സംസ്ഥാനത്ത് മൂന്നു ദിവസം കനത്ത മഴ...പഞ്ചാബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ള ഖലിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യയില്‍ എത്തിക്കും....ടെക്‌സസില്‍ മരിച്ചവരുടെ എണ്ണം 78 ആയി ഉയര്‍ന്നു - വീണ്ടും പ്രളയ സാധ്യതാ മുന്നറിയിപ്പ്...
അന്തർ ദേശീയ അംഗീകാരത്തിൽ തിളങ്ങി കേരള ടൂറിസം

22 November 2023, 11:12 AM

അന്തർ ദേശീയ അംഗീകാരത്തിൽ തിളങ്ങി കേരളത്തിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻ. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എത്നിക്ക് ക്യൂസീൻ , എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.

LATEST NEWS

ചെങ്കടലില്‍ കപ്പലിനുനേരെ വന്‍ ആക്രമണം- സംഘര്‍ഷം കടുക്കുന്നു

ദലൈലാമ വിഷയത്തില്‍ വ്യക്തമായ നിലപാടുമായി ഇന്ത്യ

ചര്‍ച്ച പരാജയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം- 22 മുതല്‍ അനിശ്ചിതകാല സമരം

ദേശീയ പണിമുടക്ക് -നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും

COPYRIGHT © 2024 Kerala Breaking News