21 November 2023, 10:12 AM
കൃഷി വകുപ്പിന്റെ ഫാം പ്ലാൻ വികസന സമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉത്പാദക സംഘങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള സംരംഭകർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ അപേക്ഷ നവംബർ 23 ന് മുമ്പായി ആറ്റിങ്ങൽ ബ്ലോക്ക് പരിധിയിലെ കൃഷി ഭവനിൽ നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.