keralabreakingnewstvm@gmail.com
  • ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്റില്‍ അടിയന്തരമായി ഇറക്കി...വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും... വിമാനാപകടം അന്വേഷിക്കാന്‍ കേന്ദ്ര സമിതി, മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും...
കരകുളം ഗ്രാമപഞ്ചായത്ത് നമുക്കായി ഒരു ഹരിത വീഥി പദ്ധതി.

23 November 2023, 09:12 AM

നമുക്കായി ഒരു ഹരിത വീഥി പദ്ധതി ആഘോഷമാക്കി കരകുളം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായ നടീൽ ഉത്സവം ഭക്ഷ്യ - പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്നും മാലിന്യ മുക്ത ഹരിത കേരളത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ വഴയില- തെങ്കാശി റോഡിൽ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കടന്നുപോകുന്ന റോഡരികിൽ മാലിന്യങ്ങളും, കുറ്റികാടുകളും നീക്കം ചെയ്ത് പച്ചക്കറി തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നതാണ് “നമുക്കായ് ഒരു ഹരിത വീഥി" പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടര ഏക്കറോളം സ്ഥലം കൃഷി യോഗ്യമാക്കുകയും നിലം ഒരുക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിൽ തയാറാക്കിയ കൃഷിയിടങ്ങളിലെ നടീൽ ഉത്സവമാണ് നടന്നത്. മാലിന്യങ്ങൾ നിറഞ്ഞ പ്രദേശം വൃത്തിയാക്കി നിലം ഒരുക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കുമായി പത്തുലക്ഷം രൂപയും, കൃഷിക്കാവശ്യമായ വിത്ത്, വളം, മറ്റ് കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 5 ലക്ഷം രൂപയുമാണ് ചെലവാക്കുന്നത്.

LATEST NEWS

ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാന്‍

ജാതി, മത രഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉത്തരവിറക്കണമെന്ന്് കോടതി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും

ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

COPYRIGHT © 2024 Kerala Breaking News