21 November 2023, 11:12 AM
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ട് 2024 ഫെബ്രുവരി 21ന് ആരംഭിക്കുമെന്നു എയർഏഷ്യ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എയർലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. 2024 ഒക്ടോബർ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓൾ ഇൻ വൺവേയിൽ 4,999 രൂപ മുതലുള്ള നിരക്കുകൾ എയർഏഷ്യ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി എയർ ഏഷ്യ സൂപ്പർ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും തിരുവനന്തപുരത്തേക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനയാത്ര കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുവാൻ ലക്ഷ്യമിടുന്നുവെന്ന് എയർ ഏഷ്യ മലേഷ്യ സി.ഇ.ഒ റിയാദ് അസ്മത്ത് പറഞ്ഞു.