23 November 2023, 12:25 AM
തന്റെ 67-ാം വയസിൽ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നിരിക്കുകയാണ് സിനിമ താരം ഇന്ദ്രൻസ്. മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഈ പേടി ഇല്ലാതാക്കാൻ കൂടിയാണ് ഈ ശ്രമമെന്ന് ഇന്ദ്രൻസ് പറയുന്നു. പഠനം അവസാനിപ്പിച്ചതിന്റെ എല്ലാ രേഖകളും സ്‌കൂളിൽ സമർപ്പിച്ച ശേഷമാണ് പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേർന്നത്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രൻസ് പഠിച്ചിരുന്നത്. വായനയാണ് ജീവിതത്തെ കുറിച്ച് ഉൾക്കാഴ്ച്ചയുണ്ടാക്കിയതെന്ന് ഇന്ദ്രൻസ് പറയുന്നു.