22-06-24
24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.