22-06-24
ഭക്തരുടെ സർവ്വ ആഗ്രഹങ്ങളും ങ്ങളും സാധിച്ചു തരുന്ന, ആർക്കും എപ്പോഴും ഉപാസിക്കാവുന്ന ഭഗവതിയാണ് കാർത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗാ ദേവിയുടെ ഒൻപത് ഭാവങ്ങളിൽ ഒന്നാണ് കാർത്യായനി. നവദുർഗ്ഗകൾ എന്ന് പ്രകീർത്തിക്കപ്പെടുന്ന ദേവതകളിൽ ആറാമത്തെ ഭാവമാണ് ധൈര്യത്തിന്റെ പ്രതീകമായ കാർത്യായനി. ദുർഗ്ഗാ ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി. വിശേഷ ഗുണങ്ങളെയും വർണ്ണങ്ങളെയും അടിസ്ഥാനമാക്കി ഈ മൂന്ന് ദേവതകളെയും വീണ്ടും മൂന്ന് രൂപങ്ങളിൽ ആരാധിക്കുന്നു. ഇതിൽ ആറാമത്തെ ഭാവമായ കാത്യായനിയെ ശ്രീപാർവതിയുടെ നാമങ്ങളിൽ രണ്ടാമതായാണ് വർണ്ണിക്കുന്നത്. ഉമ, കാത്യായനി, ഗൗരി, കാളി, ഹേമവതി, ഈശ്വരി ഇങ്ങനെ – ദേവീ മഹാത്മ്യത്തിൽ കാത്യായനി ദേവിയെ കുറിച്ച് പറയുന്നു. സിംഹമാണ് ദേവീ വാഹനം.