02-07-2024
നിഖിൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസിൻ്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഹംപിയിൽ വെച്ച് നടന്നിരുന്നു.