03-09-2024
ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടുള്ള സിപിഎം സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 25 ന് ആരംഭിക്കും. 28 ന് അവസാനിക്കുന്ന സമ്മേളനത്തിന് കൊല്ലം ആയിരിക്കും വേദിയാകുക. ഇത് മൂന്നാം തവണയാണ് കൊല്ലം സമ്മേളനത്തിന് വേദിയാകുന്നത്. 1971, 1995 വര്‍ഷങ്ങളിലായിരുന്നു മുമ്പ് കൊല്ലത്ത് വച്ച് സമ്മേളനം നടന്നത്.