03-09-2024
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ചാണ് ബാബുരാജ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. 2019ലാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.