03-09-2024
പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.