03-09-2024
ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ചൈന നാവികസേനയുടെ സാന്നിധ്യം വര്‍ധിപ്പിച്ച് ചൈന. ഇന്ത്യക്കു ചുറ്റുമുള്ള കടലില്‍ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനീസ് ഗവേഷണ കപ്പലുകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ മൂന്ന് യുദ്ധക്കപ്പലുകളുടെ ഒരു മിനിഫ്‌ളീറ്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കൊളംബോയില്‍ തമ്പടിച്ചിട്ടുണ്ട്.