03-09-2024
രാജ്യാന്തര ക്രിമിനല്‍ കോടതി(ഐസിസി) ഇറക്കിയ വാറണ്ടിന് വില കല്‍പ്പിക്കാതെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മംഗോളയയിലെത്തി. മംഗോളിയ സന്ദര്‍ശിക്കാനിരിക്കുന്ന പുടിനെ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂക്രൈന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പ്രസിഡന്റ് മംഗോളിയയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്നില്ലെന്നായിരുന്നു സംഭവത്തോട് ക്രെംലിന്‍ പ്രതികരിച്ചത്.