Latest News

അൾട്രോസിന്റെ എക്സ്എം പ്ലസ് വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 6.6 ലക്ഷം രൂപ

Wed Nov 2020 | 10:10:52 news

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ അള്‍ട്രോസിന്റെ XM+ വേരിയന്റ് അവതരിപ്പിച്ചു. അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് XM+ വേരിയന്റ് എത്തുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്‌സ് അലര്‍ട്ടുകള്‍, വോയ്‌സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്റ്റൈലൈസ്ഡ് വീല്‍ കവറുകളോട് കൂടിയ R16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ ഡ്രൈവിംഗ് നല്‍കുന്നു. ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ അള്‍ട്രോസിന്റെ XM+ വേരിയന്റ് ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ എക്‌സ്. ഷോറൂം വിലയിലാണ് പുതിയ വേരിയന്റ് എത്തുന്നത്. ഈ വര്‍ഷമാദ്യം വിപണിയിലിറങ്ങിയ അള്‍ട്രോസ് വലിയ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ വേരിയന്റ് എത്തുന്നത്. പ്രീമിയം വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന ഫീച്ചറുകള്‍ ആകര്‍ഷകവും താങ്ങാവുന്നതുമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഈ വേരിയന്റ്. ന്യൂ ഫോര്‍എവര്‍ ആശയത്തിന്റെ ഭാഗമായി അള്‍ട്രോസ് XM+ വേരിയന്റ് പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. അള്‍ട്രോസിന്റെ അവതരണത്തോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന്റെ നിലവാരമുയര്‍ത്തുക മാത്രമല്ല വിപണിയില്‍ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. തികച്ചും ആകര്‍ഷകമായ വിലയില്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന XM+ വേരിയന്റിന്റെ അവതരണം അള്‍ട്രോസിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ജനുവരിയില്‍ വിപണിയിലെത്തിയ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പായിരുന്നു. സ്റ്റൈലിഷ് ഡിസൈന്‍, ഡ്രൈവിംഗ് സുഖം, ഉയര്‍ന്ന സുരക്ഷ എന്നിവയാല്‍ ഉപഭോക്താക്കളുടെ പ്രീതി നേടാന്‍ വാഹനത്തിനായി. പുറത്തിറങ്ങിയപ്പോള്‍ തന്നെ അള്‍ട്രോസിനു ലഭിച്ച ജിഎന്‍സിഎപി 5- സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് ഇതിനു തെളിവായാണ് കമ്പനി വിലയിരുത്തുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്ട് ഡിസൈന്‍ 2.0 ആശയം അവതരിപ്പിക്കുന്ന അള്‍ട്രോസ് അള്‍ട്രോസ് കമ്പനിയുടെ ആല്‍ഫ ആര്‍ക്കിടെക്ചറില്‍ വികസിപ്പിക്കുന്ന ആദ്യ വാഹനമാണ്.

VIDEO