Latest News

പൂന്തോട്ടം നിറയെ വിടര്‍ത്താം റോസാപ്പൂക്കള്‍,

Wed May 2021 | 05:41:54 news

പൂന്തോട്ടം നിറയെ പൂത്തുല്ലസിച്ചു നില്‍ക്കുന്ന റോസാപ്പൂക്കള്‍ കണ്ട് എന്നും രാവിലെ ഉറക്കമുണരുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ! എത്ര മനോഹരം.... അല്ലേ? ഒരല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, പനിനീര്‍ സൗരഭ്യം പടരുന്ന പുലരികള്‍!ചെറിയ ചട്ടികളിലോ പോളിത്തീൻ കവറിലോ നട്ട് കിളിർപ്പിച്ച തൈകളാണ്‌ ഇങ്ങനെ നടുന്നതിന്‌ അനുയോജ്യം. 60 സെന്റീമീറ്റർ മുതൽ 80 സെന്റീമീറ്റർ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചെടികൾ നടാവുന്നതാണ്‌. കുഴികളിൽ മേൽമണ്ണും 4കിലോ മുതൽ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേർത്ത് കൂട്ടിയോജിപ്പിച്ച് കുഴികൾ നിറയ്ക്കുക. തൈകൾ വേരുകൾ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളിൽ നടുക. ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ്‌ നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.

VIDEO