18 November 2023, 11:12 AM
രാഷ്ട്രീയപ്രവേശനസൂചന ശക്തമാക്കി നടൻ വിജയ്യുടെ വായനശാലാ പദ്ധതിക്ക് ശനിയാഴ്ച തുടക്കമായി ദളപതി വിജയ് ലൈബ്രറി എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക.