Latest News

മാധുരി ദീക്ഷിതിന്റെ മുടിയഴകിന്റെ രഹസ്യം

Wed Nov 2021 | 04:29:14 news

​മാധുരി ദീക്ഷിത് എന്നും സൗന്ദര്യത്തിന്റെ പ്രതീകം പ്രായം അൻപത് കടന്നെങ്കിലും ബോളിവുഡിന്റെ ഈ താരസുന്ദരി ഇന്നും സൗന്ദര്യത്തിന്റെ പ്രതീകമാണ്. പ്രായം ഒട്ടും തന്നെ മാധുരിയുടെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്ന് വേണം പറയാൻ.ഇപ്പോഴും മുപ്പതുകളിലെ സൗന്ദര്യമാണ് മാധുരിക്ക്. ചർമ്മ സൗന്ദര്യത്തിനും കേശ സംരക്ഷണത്തിനും മാധുരി സ്വീകരിക്കുന്നത് പ്രകൃതിദത്ത മാർഗ്ഗങ്ങളാണെന്ന് അറിയാമോ?തന്റെ യൂട്യൂബ് ചാനലിൽ നേരത്തെ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് കേശസംരക്ഷണത്തിന് താരം ഉപയോഗിക്കുന്ന ഒരു എണ്ണയുടെ കൂട്ട് പരിചയപ്പെടുത്തിയത്വേണ്ടത് ഇവ അര കപ്പ് വെളിച്ചെണ്ണ, 15 - 20 കറിവേപ്പില, ഒരു ടീസ്പൂൺ ഉലുവ, ഒരു ചെറിയ സവാള അരിഞ്ഞത് എന്നിവ മാത്രമാണ് ഈ എണ്ണ തയ്യാറാക്കാൻ മാധുരി ദീക്ഷിത് ഉപയോഗിച്ചിരിക്കുന്നത്. ​തയ്യാറാക്കേണ്ടത് പാനിൽ എണ്ണ ഒഴിച്ച ശേഷം ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് എണ്ണ തിളപ്പിക്കുക. അതിന് ശേഷം തണുക്കാൻ അനുവദിക്കണം. ഇനി ഇത് അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി രണ്ട് ദിവസം സൂക്ഷിച്ച ശേഷം ഉപയോഗിച്ച് തുടങ്ങാം.


കോഴിക്കോടിന്റെ മിനി കുട്ടനാട്

Wed Oct 2020 | 09:14:04 news

കോഴിക്കോട് അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാന്‍. ഇവിടേയ്ക്ക് വിനോദ സഞ്ചാരികള്‍ ഒരുപാട് വരാരുമുണ്ട്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ അധികമാരും കാണാത്ത സഞ്ചാരികള്‍ അറിഞ്ഞു തുടങ്ങാത്ത ഒരു സ്ഥലമാണ് നടുത്തുരുത്തി. പ്രകൃതിയുടെ പച്ചപ്പ് പുതച്ചു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു പുതുവസന്തം തന്നെയാണ് തുറന്നു കാണിക്കുന്നത്. നടുത്തുരുത്തി ദ്വീപും അതിനു ചുറ്റിലുമുള്ള കായലും ചേര്‍ന്ന പുത്തന്‍ കാഴ്ചകളുടെ മനോഹനമായ പുതു ലോകമാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. വളരെ മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഒരു യാത്രയാണ് നടുത്തുരുത്തി നല്കുന്നത്. കുഞ്ഞു കൈത്തോടും അവിടുത്തെ തുരുത്തുകളും നാടന്‍ വള്ളത്തിലുള്ള സഞ്ചാരവും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കോഴിക്കോട് – കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ മാഹിപ്പുഴയുടെ നടുവിലായിട്ടാണ് നടുത്തുരുത്തി സ്ഥിതി ചെയ്യുന്നത്. നങ്കൂരമിട്ടു കിടക്കുന്ന കപ്പലിനു സമാനമാണ് അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള ഈ തുരുത്തിന്റെ കാഴ്ച. ഇതിന്റെ ഒരു ഭാഗത്ത് കണ്ണൂര്‍ ജില്ലയിലെ കരിയാടും മറുഭാഗത്ത് കോഴിക്കോട്ടെ ഏറാമലയുമാണ്. കോഴിക്കോടിന്റെ മിനി കുട്ടനാട് എന്നാണ് മാഹിപ്പുഴയ്ക്ക് നടുവിലെ പച്ചത്തുരുത്തായ നടുത്തുരുത്തി അറിയപ്പെടുന്നത്. ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൂറിസം കേന്ദ്രം കൂടിയാണ് നടുത്തുരുത്തി. പരമ്പരാഗത രീതിയിലുള്ള തോണിയാത്ര, വിവിധതരം മത്സ്യബന്ധന രീതികള്‍ പരിചയപ്പെടല്‍, തെങ്ങുകയറ്റം, കള്ളുചെത്ത് , കയറു പിരിക്കല്‍ ,ഓലമടയല്‍, ഞണ്ടു പിടുത്തം, വല നെയ്ത്ത്, കുരുത്തോല ക്രാഫ്റ്റ്, നാടന്‍ ഭക്ഷണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി തനി നാടന്‍ ജീവിതങ്ങളെ കണ്‍മുന്നില്‍ കാണുവാനും അറിയുവാനും സാധിക്കുന്നു.