Latest News

ഹൃദ്രോഗം; ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ

Wed Sep 2022 | 06:21:54 news

World Heart Day 2022: പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയ ദിനമായി ആചരിച്ചു വരുന്നു. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും (CVD) അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ആളുകള്‍ക്കിടയില്‍ ഉദാസീനമായ ജീവിതശൈലി വര്‍ദ്ധിക്കുന്നതോടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയത്തിന്റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്റെ രോഗനിര്‍ണയവും വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അസ്വസ്ഥത... വിശ്രമിക്കുമ്പോഴോ വ്യായാമങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചിലെ സമ്മര്‍ദ്ദം, വേദന എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിലനില്‍ക്കും. ഇത് ഹൃദയാഘാതതിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൈകളിലേക്ക് പടരുന്ന വേദന ശരീരത്തിന്റെ പ്രത്യേകിച്ച് കൈകളിലേക്ക് തോളില്‍ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ഹൃദയ രോഗ ലക്ഷണം. . തലചുറ്റല്‍ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്. അമിതമായി വിയര്‍ക്കുക ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയര്‍പ്പ് വരുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്ന് വിദഗ്ധര്‍ പറയുന്നു.


28ലെ എസ്എസ്എൽസി, +2 മോഡൽ പരീക്ഷകൾ മാറ്റി

Thu Mar 2023 | 06:19:02 news

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 28നു നടക്കേണ്ട എസ്‌എസ്‌എൽസി – ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച്‌ നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എസ്‌എസ്‌എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച്‌ 3 വരെയാണ് മോഡൽപരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. ഈ ക്രമത്തിൽ നാലാം തീയതി നടക്കും. പൊതു പരീക്ഷ മാർച്ച്‌ 9 മുതൽ 29 വരെയാണ് നടത്തുക.