Latest News

അൽപ്പം വീഞ്ഞ് ആരോഗ്യത്തിന് ഗുണകരമോ‍? മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

Thu Apr 2023 | 05:53:46 news

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ തെറ്റെന്നു വ്യക്തമാക്കുന്നു ഒരു പഠനം. അൽപ്പം മദ്യം ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ജാമ ഓപ്പൺ നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല കാലങ്ങളിലായി 50 ലക്ഷം ആളുകളിൽ നടത്തിയ പത്തോളം പഠനങ്ങളിൽ നിന്നാണ് മദ്യപാനം ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രവുമല്ല നിത്യവും മദ്യപിക്കുന്നത് അകാലമരണത്തിനു സാധ്യതയും വർധിപ്പിക്കുന്നുവെന്നു പഠനത്തിൽ പറയുന്നു.


സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷ എഴുതി ചാറ്റ് ജിപിടി ; കട്ട് ഓഫ് മാർക്ക് കിട്ടാതെ തോറ്റു

Mon Mar 2023 | 05:46:40 news

ദില്ലി: യുപിഎസ്സി യുടെ സിവില്‍ സര്‍വീസ് പരീക്ഷയിൽ എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ യുപിഎസ്‌സി പ്രിലിംസിന്റെ ചോദ്യപേപ്പർ 1 (സെറ്റ് എ) യിൽ നിന്നുള്ള 100ൽ 54 ചോദ്യങ്ങൾക്ക് മാത്രമേ എഐ ചാറ്റ്ബോട്ടിന് ഉത്തരം നൽകാന്‍ കഴിഞ്ഞുള്ളൂവെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ കട്ട് ഓഫ് കണക്കിലെടുത്താല്‍ ഈ പരീക്ഷയില്‍ ചാറ്റ് ജിപിടി പരാജയപ്പെട്ടു. എന്നാൽ 2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച് ചാറ്റ് ജിപിടി ക്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്‍റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ അവകാശപ്പെടുന്നുണ്ട്. ചാറ്റ് ജിപിടിയോട് ഭൂമിശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, ചരിത്രം, പരിസ്ഥിതി, പൊതു ശാസ്ത്രം, കറന്റ് അഫയേഴ്സ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ചോദിച്ചത്. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും 2022 അടിസ്ഥാനമാക്കിയുള്ളതായതിനാൽ, ചാറ്റ്ജിപിടി ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ADVERTISEMENT