Latest News

പിങ്കില്‍ മനോഹരിയായി കല്യാണി: പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Thu Sep 2022 | 05:20:10 news

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണി സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പിങ്ക് എന്ന ക്യാപ്ഷനോടെയാണ് കല്യാണി ചിത്രങ്ങള്‍ പങ്കുവെച്ചത്. ലെഹങ്കയും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായാണ് കല്യാണി എത്തിയത്. ചിത്രത്തിന് താഴെ നിരവധിയാളുകളാണ് കമന്റുകളുമായെത്തിയത്. എന്താ പാത്തു ഇജ് ചിരിക്കാത്തെ എന്നാണ് ആരാധകരില്‍ ഒരാള്‍ ചോദിച്ചത്. ചിത്രം മനോഹരമായിട്ടുണ്ടെന്നും കല്യാണി പിങ്കില്‍ കല്യാണി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുമാണ് കമന്റുകള്‍. പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമാണ്. വിക്രമും നയന്‍കാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുഖനില്‍ കല്യാണി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്.


ദുർഗ്ഗാദേവി ഇല്ലാത്ത ദുർഗ്ഗാ ക്ഷേത്രം

Fri Oct 2020 | 05:34:53 news

ചരിത്രത്തിന് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് കർണാടകയിലെ ഐഹോളെ ഗ്രാമം . ചാലൂക്യ രാജവംശ കാലത്ത് വാസ്തുവിദ്യയുടെ പരീക്ഷണശാല കൂടി ആയിരുന്നു ഐഹോളെ . അതിനാൽ തന്നെ ഈ പ്രദേശത്ത് വാസ്തുവിദ്യയുടെ എല്ലാ മഹത്വങ്ങളും ആവാഹിച്ചുണ്ടാക്കിയ നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും സ്ഥിതി ചെയ്യുന്നു . ഇത്തരത്തിൽ ഐഹോളെയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗാക്ഷേത്രം .മനോഹരമായ കൊത്തുപണികൾ കൊണ്ട് അലംകൃതമായ ഈ ക്ഷേത്രം വൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത് .ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചാലൂക്യ രാജവംശത്തിൽ ഉള്ളവർ പണികഴിപ്പിച്ച ഈ ക്ഷേത്രം ഐഹോളെയിലെ നൂറ്റിഇരുപതോളം വരുന്ന ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് . ക്ഷേത്രത്തിന്റെ വാസ്തുവിദ്യ നാഗരാ ദ്രാവിഡ ശൈലി സംയുക്തമായി ചേർന്നതും കൂടാതെ ചാലൂക്യ വസ്തുവിദ്യയും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത് . ക്ഷേത്രത്തിൽ ദുർഗ്ഗാദേവിയുടെ ശിൽപം ഉണ്ടെങ്കിലും ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത് ദുർഗ്ഗാദേവിയുടെ ക്ഷേത്രം ആയതിനാൽ അല്ല . മറിച്ച് മറാത്തക്കാരുടെ ഇടയിൽ ദുർഗ്ഗ എന്ന പദത്തിന് സംരക്ഷകൻ അല്ലെങ്കിൽ കോട്ട എന്നും അർത്ഥമുണ്ട് . ഇതിൽ നിന്നുത്ഭവിച്ച നാമമാണ് ദുർഗ്ഗ ക്ഷേത്രം എന്നത് . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ശിവനുമാണ് . കൂടാതെ സൂര്യ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗ ക്ഷേത്രം . ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നീക്കം ചെയ്യാൻ സാധിക്കുന്ന സ്തംഭങ്ങൾ ആണ് .കൂടാതെ ക്ഷേത്രത്തിന്റെ ചുമരുകളിൽ വിവിധ ദേവന്മാരുടെയും ദേവിമാരുടെയൂം രൂപങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ് . കുത്തനെ ഉള്ള പടികൾ കയറി ക്ഷേത്ര വരാന്തയിൽ എത്തുമ്പോൾ തന്നെ കലയുടെ മാസ്മരിക ലോകത്തെത്തിയ പ്രതീതി ആണ് ഇവിടം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുക .