Latest News

മുഖത്ത് തേൻ പുരട്ടിയാൽ..

Wed Oct 2020 | 09:17:35 news

മുഖസൗന്ദര്യത്തിനായി ഇനി ടെൻഷൻ വേണ്ട. എല്ലാ വീടുകളിലും ലഭ്യമായ തേൻ ഉപയോഗിച്ച് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള ഒരു വസ്തു കൂടിയാണ് തേൻ. ചർമ്മത്തിൽ തേൻ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ആണുള്ളത്. ബ്ലാക്ക്‌ ഹെഡ്സ്കൾ ഇല്ലാതാക്കാനും ചർമ്മത്തിലെ സുഷിരങ്ങളിലെ അഴുക്കുകൾ ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു. ഇതിനായി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക. മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകുക. പ്രായമാകുന്നവരുടെ ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരവും തേനിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ തേനിന് സാധിക്കും. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുക. 20-30 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള കഴിവും തേനിന് ഉണ്ട്. വരണ്ട ചർമ്മം ഉള്ളവർ തീർച്ചയായും മുഖത്ത് തേൻ പരീക്ഷിക്കേണ്ടതാണ്. മുഖത്ത് ശുദ്ധമായ തേൻ പുരട്ടി 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റം സ്വയം തിരിച്ചറിയാവുന്നതാണ്. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും തേൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന നിലനിർത്താനും തേൻ സഹായിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ച ഇല്ലാതാക്കാനും മുഖക്കുരു ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു. തേൻ മുഖത്ത് പുരട്ടുന്നത് മാത്രമല്ല, തേൻ കഴിക്കുന്നതും നല്ലതാണ്. ദിവസവും പുരുഷന്മാർ 3 ടേബിൾ സ്പൂൺ തേനും സ്ത്രീകൾ 2 ടേബിൾ സ്പൂൺ തേനും കഴിക്കുന്നത് നല്ലതാണ്. ചർമ്മ സൗന്ദര്യത്തിനായി ബ്യൂട്ടിപാർലറുകളിൽ ചിലവാക്കുന്ന തുകയുടെ പകുതി പോലും ആവശ്യമില്ലാത്ത വസ്തുവാണ് തേൻ. ഇത് ഉപയോഗിക്കുന്നത് മൂലം ദോഷഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം.


ഗര്‍ഭധാരണത്തിന്റെ 5 ലക്ഷണങ്ങള്‍

Wed Sep 2022 | 08:42:28 news

5 symptoms for pregnancy: 20-24 വയസ്സിനിടയില്‍ ഗര്‍ഭധാരണം നടത്തുന്നത് നല്ലതാണെന്ന് ലോകമെമ്പാടുമുള്ള വിവിധ ഗവേഷണങ്ങളില്‍ വെളിപ്പെട്ടിട്ടുള്ളതാണ്. ഗര്‍ഭിണിയാകുന്നത് കൗമാര പ്രായമായ ഏതൊരു പെണ്‍കുട്ടിയെ സംബന്ധിച്ചും അല്പം ടെന്‍ഷനന്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ്. അതേ പെണ്‍കുട്ടിക്ക് 20-നും 25-നും ഇടയില്‍ പ്രായമാകുമ്പോള്‍, അനാവശ്യ ഗര്‍ഭധാരണം തടയാനുള്ള വഴികളെക്കുറിച്ച് അവള്‍ ചിന്തിക്കുകയും സുഹൃത്തുക്കളോട് അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അതേ പെണ്‍കുട്ടിക്ക് ഗര്‍ഭിണിയാകുന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മാറുന്നു. എത്രയും വേഗം അമ്മയാകാന്‍ അവള്‍ എപ്പോഴും ആഗ്രഹിക്കുന്നു. അമ്മയാകുക എന്നത് ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള പൊതു വികാരമാണ്. എന്നാല്‍, അത് നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും നിറഞ്ഞതുമാണ്. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ മോശമായി ബാധിക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്നത്തെ കാലത്ത്, പല സ്ത്രീകളും ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. അതേ സമയം വളരെ എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുന്ന ചില സ്ത്രീകളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗര്‍ഭധാരണം നടത്തിയവര്‍ എത്രമാത്രം സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്ന ഏഴ് അടയാളങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 1. നിങ്ങള്‍ക്ക് 20 മുതല്‍ 25 വയസ്സ് വരെ പ്രായമുണ്ടെങ്കില്‍ 20-24 വയസ്സിനിടയില്‍ ഗര്‍ഭധാരണം നടത്തുന്നത് നല്ലതാണെന്ന് ലോകമെമ്പാടുമുള്ള വിവിധ ഗവേഷണങ്ങളില്‍ വെളിപ്പെട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, പ്രത്യുല്‍പാദനത്തിനുള്ള പ്രായപരിധി എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെയല്ല, അത് വ്യത്യാസപ്പെടാം. എന്നാല്‍ പ്രായത്തിനനുസരിച്ച് പ്രത്യുല്‍പാദനശേഷി ക്രമേണ കുറയുന്നതായി ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. 2. ആര്‍ത്തവ പ്രശ്‌നങ്ങള്‍ മിക്കവര്‍ക്കും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം. ചിലര്‍ക്ക് അത് സാധാരണവുമാകാം. പക്ഷേ, കൂടുതല്‍ കുഴപ്പമുണ്ടെങ്കില്‍ അത് ടെന്‍ഷന്റെ കാര്യമാണ്. എല്ലാ മാസവും കൃത്യസമയത്ത് ആര്‍ത്തവചക്രം വരുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍, ഗര്‍ഭവും സുരക്ഷിതമായിരിക്കും. പ്രസവ സമയം ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. 3. ജീന്‍ ടൈസ് കുടുംബത്തിലെ മറ്റംഗങ്ങളില്‍ നിന്നും ഗര്‍ഭധാരണത്തേയും പ്രസവത്തേയും കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയുക സാധാരണമാണ്. എന്നാല്‍, പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭധാരണവും പ്രസവവും ഊഹിച്ചെടുക്കാന്‍ പ്രയാസമാണ്. 4. യോനിയില്‍ നിന്നുള്ള പ്രവാഹം ആര്‍ത്തവ സമയത്ത് യോനിയില്‍ നിന്ന് വ്യക്തവും മണമില്ലാത്തതുമായ സെര്‍വിക്കല്‍ മ്യൂക്കസ് പോകുന്നുണ്ടെങ്കില്‍, അത് ഒരു നല്ല ലക്ഷണമാണ്. ഇതിനര്‍ത്ഥം നിങ്ങളുടെ സെര്‍വിക്സ് ബീജത്തിന്റെ സുഗമമായ ചലനത്തിനും ഇംപ്ലാന്റേഷനും സഹായിക്കുന്നു എന്നാണ്. ഇത് ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളില്‍ വളരെ പ്രധാനമാണ്. 5. പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം) ലക്ഷണങ്ങള്‍ മാനസികാവസ്ഥ മാറല്‍, ഭക്ഷണം കഴിക്കാനുള്ള പതിവ് പ്രേരണ, അടിവയറ്റിലെ വേദന, ക്ഷീണം, ക്ഷോഭം, വിഷാദം എന്നിവയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമയത്ത് PMS ന്റെ ലക്ഷണങ്ങള്‍. ആര്‍ത്തവ സമയത്ത് ഓരോ നാലില്‍ മൂന്ന് സ്ത്രീകള്‍ക്കും ഇത്തരം ചില ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല, പക്ഷേ ഇത് ഫെര്‍ട്ടിലിറ്റിയുടെ അടയാളമാണ്. ഈ ലക്ഷണങ്ങള്‍ അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ശരീരം ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. എന്നിരുന്നാലും, അമിതമായ വേദനയുടെ കാര്യത്തില്‍, ഒരു ഡോക്ടറെ കാണണം.


പ്രകൃതിസൗന്ദര്യത്തിന്റെ സംഗീതം മൂളി ഏഴഴകിൽ ഏഴാറ്റുമുഖം

Wed Nov 2020 | 06:13:40 news

പ്രകൃതി സൗന്ദര്യത്തിന്റെ വാഗ്‌ദാനമാണ് ഏഴാറ്റുമുഖം. അതിരപ്പിള്ളിയും വാഴച്ചാലും ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയെ ഏറ്റവും സുന്ദരിയായി കാണണമെങ്കിൽ ഏഴാറ്റുമുഖത്തിന്റെ തീരത്തു തന്നെ പോകണം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അധികം കേട്ട് പരിചയമുള്ള സ്ഥലമല്ല ഏഴാറ്റുമുഖം. മറിച്ച് അതിരപ്പിള്ളിയും, വാഴച്ചാലും എല്ലാവർക്കും കേട്ട് കേൾവിയുള്ള സ്ഥലങ്ങളാണ്. എന്നാൽ അതിരപ്പിള്ളിയെ പോലെ തന്നെ മനം കവരുന്ന കാഴ്ചകളാണ് ഏഴാറ്റുമുഖത്തും ഉള്ളത്. ആനമലയിൽ തുടങ്ങി കാടും മലയും പിന്നിട്ട് വരുന്ന ചാലക്കുടിപ്പുഴ, അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിനു ശേഷം ഏഴാറ്റുമുഖത്തുവെച്ചാണ് ശാഖകൾ പോലെ ഏഴായി പിരിയുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് വരുന്നത്. ചാലക്കുടി പുഴയ്‌ക്ക് കുറുകേ ഏഴാറ്റുമുഖത്തേയും തുമ്പൂർമുഴിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം ഇവിടത്തെ പ്രധാന ഒരു ആകർഷണമാണ്. 250 മീറ്റർ നീളമുള്ള ഈ പാലത്തിനു മുകളിൽ നിന്ന് നോക്കിയാൽ ചാലക്കുടിപ്പുഴയെ അതിസുന്ദരിയായി കാണാം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഏഴാറ്റുമുഖത്തുണ്ട്. ധാരാളം പൂന്തോട്ടങ്ങളും കുട്ടികൾക്കായി കളിക്കുവാനുള്ള പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം യാത്രചെയ്യുവാനും, ഒറ്റയ്ക്കുള്ള യാത്രയ്ക്കും, കൂട്ടുക്കാരുമൊത്തുള്ള യാത്രയ്ക്കും അനുയോജ്യമായ സ്ഥലമാണ്. വെറുതെ ഏഴാറ്റുമുഖത്തെ തണുത്ത കാറ്റ് കൊണ്ടിരിക്കുവാനും വല്ലാത്ത ഒരു സുഖമാണ്. ശുദ്ധവായുവും, മനോഹരമായ കാഴ്ചകളും സഞ്ചാരികളുടെ മനം കവരുന്നു. ഏഴാറ്റുമുഖത്ത് നിന്ന് 14 കിലോമീറ്റർ അകലെയാണ് അതിരപ്പിള്ളി. അതുപോലെ ഏഴാറ്റുമുഖത്തിന്റെ മറുകരയിലാണ് തുമ്പൂർമൊഴി. ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഏഴാറ്റുമുഖത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടെ വിരുന്നെത്തുന്ന സഞ്ചാരികൾക്ക് മനസിന് കുളിർമ തരുന്ന ഒരന്തരീക്ഷം ഇവിടം ഒരുക്കിത്തരുന്നു. അതുകൊണ്ട് ഇനി അതിരപ്പിള്ളിയും തുമ്പൂർമൊഴിയും കാണാൻ വരുന്നവർ ഏഴാറ്റുമുഖം കാണാതെ പോകരുത്.