Latest News

CINEMAബോക്സ്‌ ഓഫീസ് തൂഫാനാക്കി “സലാർ”

Wed Dec 2023 | 04:16:55 news

തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്. ക്രിസ്മസ് റിലീസ് എത്തിയ ചിത്രങ്ങളിൽ 3 ദിവസം പിന്നിട്ടു കൊണ്ട് 402+ കോടി കളക്ഷനിൽ ബോക്സ്‌ ഓഫീസിൽ ഏറ്റവും മുന്നിലായി ജൈത്ര യാത്ര തുടരുകയാണ് സലാർ. റെക്കോർഡ് ബ്രേക്കിങ് ആണിത്. കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. പ്രഭാസ് നായകനായ ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം 5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ )ഒരുക്കിയിട്ടുള്ളത്. വിജയ് കിരഗാണ്ടർ, കെ. വി. രാമ റാവു ചേർന്നാണ് സലാർ നിർമ്മിച്ചിട്ടുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘ സലാറിന് ‘ തീയേറ്ററുകളിൽ മികച്ച പിന്തുണയാണ് കിട്ടുന്നത്. ഒരു മെഗാ ആക്ഷൻ ബൂസ്റ്റർ ചിത്രമാണ് സലാർ. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ.


സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്

Tue Feb 2023 | 05:06:23 news

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ ജയത്തിനായി ഇറങ്ങിയ കേരളത്തിനെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിഞ്ഞു. സെമിയിലേക്ക് കടക്കാന്‍ വിജയം അനിവാര്യമായിരുന്ന കേരളം രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിനായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 24-ാം മിനിറ്റില്‍ മുന്നിലെത്തി. അബ്ദുള്‍ റഹീം നല്‍കിയ പാസ് കൃത്യമായി വിശാഖ് മോഹനന്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 34-ാം മിനിറ്റില്‍ പഞ്ചാബ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി വല കുലുക്കിയത്. 87-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന് ലഭിച്ച സുവര്‍ണാവസരം പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. ഇതോടെ കേരളം സെമി കാണാതെ പുറത്തായി.