Latest News

ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്‍പ ഗോപുരം തുറന്നൂ……ഓര്‍മ്മകളില്‍ വയലാര്‍

Wed Oct 2020 | 09:22:25 news

വയലാറിന്റെ വരികള്‍ മൂളാത്ത മലയാളികള്‍ കുറവായിരിക്കും. കാരണം മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി നല്ല ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നും പുറത്തു വന്നുട്ടുണ്ട്. പ്രശസ്ത കവിയും നിരവധി ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാര്‍. 1928 മാര്‍ച്ച് 25-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തിലാണ് വയലാര്‍ രാമവര്‍മ്മയുടെ ജനനം. വെള്ളാരപ്പള്ളി കേരളവര്‍മ, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക എന്നിവരാണ് മാതാപിതാക്കള്‍. വളരെ ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതോടെ അമ്മയുടെയും അമ്മാവന്റെയും ശിക്ഷണത്തിലാണ് വയലാര്‍ വളര്‍ന്നത്. ഗുരുകുല രീതിയില്‍ സംസ്‌കൃത പഠനവും, ചേര്‍ത്തല ഹൈസ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസവും നടത്തി.ഒരുപാട് കവിതകള്‍ രചിച്ചു. തുടര്‍ന്ന് സിനിമ ഗാന രംഗക്കേക്ക് കടന്നു വന്ന വയലാര്‍ മനുഷ്യ മനസ്സിന്റെ തൊട്ടുണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ രചിച്ചു. ഒരു കവി എന്നതിനേക്കാള്‍ സിനിമ ഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രശസ്തനായത്..വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. 1961-ല്‍ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. 1949-ല്‍ പുത്തന്‍ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. ഏഴുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അമ്മയുടെ നിര്‍ബന്ധത്തിന് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ മക്കളാണ്. പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ 1975 ഒക്ടോബര്‍ 27-ന് നാല്‍പ്പത്തിയേഴാമത്തെ വയസ്സിലാണ് ഈ അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


7,801 ഡയമണ്ടുകൾ; എട്ടു ദളങ്ങളുള്ള ആറു പാളികൾ; ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ മോതിരം

Wed Oct 2020 | 11:50:51 news

ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നാണ് ഡയമണ്ട്. ഡയമണ്ട് പതിപ്പിച്ച ഒരു മോതിരമെങ്കിലും സ്വന്തമാക്കണമെന്ന് നമ്മളിൽ പലർക്കും മോഹം ഉണ്ടായിരിക്കും. പല ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ നാം കണ്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഒരു ഡയമണ്ട് ആഭരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒന്നുണ്ട്. 7,801 ഡയമണ്ടുകൾ കൊണ്ട് തീർത്ത ഒരു മോതിരം. എന്താണ് ഇതിന്റെ പ്രത്യേകതയെന്നല്ലേ. ഏറ്റവും അധികം ഡയമണ്ടുകളുമായി പണിയിച്ചിരിക്കുന്ന മോതിരമാണിത്. ഹൈദരാബാദിലെ കോട്ടി ശ്രാകാന്ത് എന്ന സ്വർണ്ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. ദി ഡിവൈൻ-7801 ബ്രഹ്മ വജ്രകമലം എന്നാണ് ഈ ഡയമണ്ട് മോതിരത്തിന്റെ പേര്. എട്ട് ദളങ്ങൾ വീതമുള്ള ആറു പാളികളായാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. 2018 ലാണ് ഇത്തരമൊരു മോതിരം നിർമ്മിക്കുന്നതിനെ കുറിച്ച് വ്യാപാരിയായ കോട്ടി ശ്രീകാന്ത് ആലോചിക്കുന്നത്. പിന്നീട് 11 മാസം കൊണ്ടാണ് മോതിരത്തിന്റെ പണി വ്യാപാരി പൂർത്തിയാക്കിയത്. എന്നാൽ പരിശ്രമത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഡയമണ്ടുള്ള മോതിരം എന്ന ബഹുമതി ദി ഡിവൈൻ ബ്രഹ്മ വജ്രകമലത്തിന് നേടിക്കൊടുത്തു.


ബിസിനസില്‍ നല്ല പ്രകടനം നിലനിര്‍ത്തും. മുന്നോട്ട് പോകാന്‍ മടിക്കേണ്ടതില്ല.

Wed Aug 2022 | 05:51:46 news

ജോലികള്‍ വേഗത്തിലാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറും. ഭാഗ്യം അനുകൂലമായിരിക്കും. ആരോഗ്യം, പ്രണയം, സാമ്പത്തികം, ഭാഗ്യം എന്നിവയുടെ കാര്യത്തില്‍ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? എല്ലാം ഇവിടെ വായിക്കുക. പ്രവചനം: വിശ്വാസം ശക്തിപ്പെടും. ധൈര്യം നിലനിര്‍ത്തും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തും. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യും. മുന്നോട്ട് പോകാന്‍ മടിക്കേണ്ടതില്ല. നല്ല വിവരങ്ങള്‍ ലഭിക്കും. മീറ്റിംഗുകള്‍ മികച്ചതായിരിക്കും. മതപരമായ പരിപാടികളില്‍ പങ്കെടുക്കും. വേഗത്തില്‍ നീങ്ങും. പ്രൊഫഷണല്‍ ബന്ധങ്ങള്‍ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. ലക്ഷ്യത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും. ദീര്‍ഘദൂര യാത്രകള്‍ സാധ്യമാണ്. കെട്ടിക്കിടക്കുന്ന ജോലികള്‍ വേഗത്തിലാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറും. ഭാഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടം: ബിസിനസില്‍ നല്ല പ്രകടനം നിലനിര്‍ത്തും. മുന്നോട്ട് പോകാന്‍ മടിക്കേണ്ടതില്ല. വിജയശതമാനം ഉയര്‍ന്ന നിലയിലായിരിക്കും. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടും. വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. വാണിജ്യപരമായ കാര്യങ്ങള്‍ ചെയ്യും. ലാഭവും വികാസവും വര്‍ദ്ധിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റും. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. എല്ലാ മേഖലകളിലും ഫലപ്രദമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. പ്രണയ ജീവിതം: നല്ല സന്ദേശങ്ങള്‍ ലഭിക്കും. രക്തബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും സന്തോഷമായിരിക്കും. ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ സ്ഥിരത വര്‍ദ്ധിക്കും. രസകരമായ ഒരു യാത്ര പോകാം. സന്തോഷ നിമിഷങ്ങള്‍ പങ്കുവെക്കും. സൗഹൃദം വര്‍ദ്ധിപ്പിക്കും. എല്ലാവര്‍ക്കും സന്തോഷമാകും. ബന്ധം ശക്തിപ്പെടുത്തും. ബന്ധങ്ങളില്‍ കുലീനത ഉണ്ടാകും. ആരോഗ്യം: കുലീനത്വബോധം ഉണ്ടായിരിക്കുക. നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കും. ആവേശത്തോടെ മുന്നോട്ട് പോകും. ആരോഗ്യം മെച്ചപ്പെടും. കുലീനത നിലനിര്‍ത്തും. ഭാഗ്യ സംഖ്യകള്‍: 1,3,4, 7, 9 ഭാഗ്യ നിറം: ചുവപ്പ്


ഹിമാചലിലെ ഏറ്റവും മനോഹരമായ ട്രെക്കിംഗ് പാതകള്‍

Sat Jun 2022 | 06:12:27 news

അത്ഭുതപ്പെടുത്തുന്ന നദികള്‍, വളഞ്ഞുപുളഞ്ഞൊഴുകുന്ന അരുവികള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിങ്ങനെ യാത്രികരെ പ്രകൃതിയുമായി ചേര്‍ത്ത് നിര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ ഹിമാചലിലുണ്ട്. അതിമനോഹരമായ കൊടുമുടികളും പ്രകൃതിരമണീയമായ ഭൂപ്രകൃതികളും അതിശയകരമായ സാഹസിക കേന്ദ്രങ്ങളുമൊക്കെ ഹിമാചലിനെ ഏറ്റവും ആകര്‍ഷകമായ സഞ്ചാരയിടങ്ങളിലൊന്നാക്കി മാറ്റുന്നു. അത്ഭുതപ്പെടുത്തുന്ന നദികള്‍, വളഞ്ഞുപുളഞ്ഞൊഴുകുന്ന അരുവികള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിങ്ങനെ യാത്രികരെ പ്രകൃതിയുമായി ചേര്‍ത്ത് നിര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. തുടക്കാര്‍ക്ക് മുതല്‍ നല്ല പരിശീലനം ലഭിച്ചിട്ടുള്ള ആളുകള്‍ക്ക് വരെ ചെയ്യാവുന്ന ട്രെക്കിംഗുകള്‍ക്കും ഇവിടുത്തെ പ്രദേശങ്ങള്‍ അനുയോജ്യമാണ്. ഹിമാചലിലെ ഏറ്റവും മനോഹരമായ ചില ട്രെക്കിംഗ് പാതകളാണ് നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നത്.