Latest News

ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭ ‘കിഷോര്‍ കുമാര്‍

Wed Oct 2020 | 11:41:55 news

‘മേരേ സപ്നോം കി റാണി കബ് ആയേഗി തോ’ ഈ വരികള്‍ മൂളാത്തവര്‍ കുറവായിരിക്കും. ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് കിഷോര്‍ കുമാര്‍ എന്ന അതുല്യ പ്രതിഭ അത്രത്തോളം മികച്ച സംഭാവനകളാണ് നല്‍കിയിട്ടുളളത്. ഗായകന്‍, നടന്‍ സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കിഷോര്‍ കുമാര്‍. സംഗീതത്തോട് ചെറുപ്പത്തില്‍ തന്നെ താല്പര്യം കാണിച്ചിരുന്ന കിഷോര്‍ കുമാര്‍ ബോംബെ ടാക്കീസില്‍ കോറസ് പാടിക്കൊണ്ടാണ് ചലച്ചിത്ര സംഗീത മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1969-ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രം കിഷോര്‍ കുമാറിനെ സംഗീത ലോകത്തിന്റെ ഉയരങ്ങളിലേക്കെത്തിച്ചു. കിഷോര്‍ – ആര്‍.ഡി. ബര്‍മന്‍ കൂട്ടുകെട്ടില്‍ എഴുപതുകളില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച ഗാനങ്ങളായി മാറി. 1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന ചിത്രത്തില്‍ ‘ആഖേ സീധീ ലഗീ’ എന്ന ഗാനം സ്ത്രീ ശബ്ദത്തില്‍ പാടി കിഷോര്‍ കുമാര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. 1975 ല്‍ അയോധ്യ എന്ന ചിത്രത്തിലെ ‘എബിസിഡി ചേട്ടന്‍ കേഡി’ എന്ന ഗാനത്തിലൂടെ മലയാളത്തിലും കിഷോര്‍ കുമാര്‍ ആലപിച്ചു. അഭിനയത്തോട് താല്‍പര്യം ഉണ്ടായിരുന്ന കിഷോര്‍ കുമാര്‍ ‘ദോ ഘടി കി മൌജ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചു. എന്നാല്‍ അഭിനയം രംഗത്ത് വേണ്ടത്ര വിജയം കണ്ടില്ല. കോമഡി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പിടിച്ചു നിന്നെങ്കിലും അഭിനയിച്ച സിനിമകള്‍ മിക്കതും പരാജയമായിരുന്നു. വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലിയുടേയും ഗൗരി ദേവി ധനാദ്ധ്യയുടേയും മകനായി മധ്യപ്രദേശിലെ ഖാണ്ഡവയിലെ ബംഗാളി കുടുംബത്തിലാണ് കിഷോര്‍ കുമാര്‍ ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നായിരുന്നു മുഴുവന്‍ പേര്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ അശോക് കുമാര്‍, കിഷോര്‍ കുമാറിന്റെ മൂത്ത ജ്യേഷ്ഠനാണ്. നടനായ അനൂപ് കുമാര്‍, സതീദേവി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. 1987 ഒക്ടോബര്‍ 13 ന് ഈ അതുല്യ പ്രതിഭ ലോകത്തോട് വിടപറഞ്ഞു.


ശീർഷാസനം ശീലിച്ചാൽ ഈ ആരോഗ്യ ഗുണങ്ങൾ ഉറപ്പ്

Wed Nov 2020 | 08:56:25 news

പഠിച്ചെടുക്കാൻ ഏറ്റവും പ്രയാസകരമായ യോഗാസനം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും അത് ശീർഷാസനം തന്നെയാണെന്ന്. യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീർഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാൾ അവരുടെ ശരീരഭാരത്തെ മുഴുവൻ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങൾ നൽകാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. കാണാൻ പോലും വളരെ കൗതുകകരമായ ഈയൊരു പോസ് ഏതൊരാൾക്കും അത്ര പെട്ടെന്നൊന്നും വശത്താക്കാൻ കഴിയുന്ന ഒന്നല്ല എന്ന് നമുക്കറിയാം. ഒറ്റരാത്രികൊണ്ട് നിങ്ങളിതിൽ നൈപുണ്യം നേടിയെടുക്കാൻ ശ്രമിച്ചാൽ നഷ്ടങ്ങളും പരിക്കുകളും മാത്രമായിരിക്കും ഫലം. എന്നാൽ ക്ഷമയോടെയുള്ള തുടർച്ചയായ പരിശ്രമത്തിലൂടെ ഇതിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കും. ഒരുതവണ നിങ്ങളിത് പൂർണമായും സ്വായത്തമാക്കി കഴിഞ്ഞാൽ, ഈയൊരു പോസ് നിങ്ങളുടെ ആരോഗ്യശേഷിക്ക് പലരീതിയിലും ഗുണം ചെയ്യുന്നതായി മാറും. നിങ്ങളുടെ ശാരീരികക്ഷമതയ്ക്ക് ശീർഷാസനം നൽകുന്ന പ്രധാനപ്പെട്ട 7 ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് ഇന്ന് കണ്ടെത്താം. 1 ശരീരത്തെ ശക്തിപ്പെടുത്തുന്നു ഒരാളുടെ ശരീരത്തെ മുഴുവൻ ശക്തിപ്പെടുത്തുന്ന ഏറ്റവും മികച്ച വർക്കൗട്ടുകളിൽ ഒന്നാണ് ശീർഷാസനം. ഈ പോസ് ചെയ്യുമ്പോൾ നിങ്ങളുടെ കാലുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശരീരത്തിൽ ശരിയായ രീതിയിലുള്ള ബാലൻസ് നിലനിർത്തുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ മുഴുവൻ കോർ പേശികളെയും ബലപ്പെടുത്തുന്നു. അതിനാൽ തന്നെ നിങ്ങളുടെ ശാരീരിക വഴക്കത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈയൊരു പോസ് ഏറ്റവുമധികം സഹായിക്കുന്നതായി മാറും. 2 കാലിന്റെ വേദന കുറയ്ക്കുന്നു നിങ്ങളുടെ കാലുകളിൽ വേദനകൾ ഉണ്ടാവുന്നതിന് പിന്നിലെ പ്രധാന കാരണം അണുബാധകൾ, വീക്കം, അല്ലെങ്കിൽ നിങ്ങളുടെ കാലുകളിൽ കുറെനേരം സമ്മർദ്ദം ചെലുത്തുന്നത് തുടങ്ങിയ പ്രശ്നങ്ങൾ മൂലമാകാം. ഒരു തവണ ശീർഷാസനം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം തലകീഴായി നിൽക്കുന്നതിലൂടെ ഏതെങ്കിലും തരത്തിൽ കാലുകളുടെ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന ദ്രാവകങ്ങളെ നിങ്ങളുടെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധിക്കുന്നു. അസുഖകരമായ കാലിൻ്റെ വേദനകളിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ മോചനം നൽകാൻ ഈയൊരു യോഗാസനം വഴി സാധിക്കും. 3. തോളുകളേയും കൈകളേയും ബലപ്പെടുത്തുന്നു ഓരോ തവണ ശീർഷാസനം ചെയ്തുകൊണ്ട് നിങ്ങളുടെ ശരീരം സ്വയം ഉയർത്തിപ്പിടിക്കുമ്പോഴും നിങ്ങളുടെ തലയിൽ നിന്ന് സമ്മർദ്ദം അകറ്റാൻ സഹായിക്കുന്നത് നിങ്ങളുടെ ഇരു കൈകളും തോളുകളുമാണ്. കൂടുതൽ നേരം ഈ യോഗാസനം പിടിച്ചു നിർത്തുമ്പോൾ ഈ ശരീര ഭാഗങ്ങൾക്ക് രണ്ടിനും കൂടുതൽ കരുത്ത് നേടാൻ സാധിക്കുന്നു. നിങ്ങളുടെ അപ്പർ ബോഡിയുടെ ഭാഗത്തെ ബലം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു മികച്ച വർക്കൗട്ട് കൂടിയാണ് ഇത്. 4. ദഹനത്തെ മെച്ചപ്പെടുത്തുന്നു ശീർഷാസനം ചെയ്യുന്നത് ദഹന നാളത്തിലേക്കുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് എന്നറിയാമോ. പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കഴിച്ച ഭക്ഷണങ്ങൾ എന്തായാലും അത് ദഹിപ്പിക്കുന്നതിനുള്ള കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതു മാത്രമല്ല, ദഹനത്തെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി അവയവവും ശീർഷാസന വ്യായാമം ചെയ്യുന്നത് വഴി ഉത്തേജിപ്പിക്കപ്പെടുന്നു. മികച്ച നേട്ടങ്ങൾക്കായി ശീർഷാസനം ചെയ്യുമ്പോൾ ശ്വസനത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സംയോജിപ്പിക്കാൻ ശ്രമിക്കുക. 5. സമ്മർദ്ദം കുറയ്ക്കുന്നു ശീർഷാസനം പതിവായി ചെയ്യുന്നത് വഴി സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ശീർഷാസനം ചെയ്യുമ്പോൾ സ്വാഭാവികമായും തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനൊടൊപ്പം, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായികമായ ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉൽ‌പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇനി മുതൽ സമ്മർദവും ഉൽക്കണ്ഠകളും ഒക്കെ അനുഭവപ്പെടുമ്പോൾ ഈ വ്യായാമം ഒന്ന് ചെയ്തു നോക്കൂ. 6. ആരോഗ്യമുള്ള മുടിയും തലയോട്ടിയും നൽകുന്നു ശീർഷാസനം ചെയ്യുമ്പോൾ ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തചക്രമണത്തെ വർദ്ധിപ്പിക്കുന്നത് വഴി മുടി വേരുകളിലേക്കും രോമകൂപങ്ങളിലേക്കുമുള്ള പോഷകങ്ങളെ വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലമുടിയുടെയും തലയോട്ടിയുടെയും ആരോഗ്യശേഷിക്ക് ഉത്തേജനം നൽകുന്നതാണ്. അതിനാൽ തന്നെ ആരോഗ്യകരമായ കേശസംരക്ഷണം നിലനിർത്താനായി ഈ യോഗാസനം പരിശീലിക്കാൻ ശ്രമിക്കുക. 7. കാഴ്ചശക്തിക്ക് ശീർഷാസനം നിങ്ങളുടെ തലയോട്ടിക്ക് ഗുണങ്ങൾ നൽകുന്നത് പോലെ തന്നെ നിങ്ങളുടെ കണ്ണുകളിലെ ഞരമ്പുകൾക്കും അധിക ഓക്സിജനും പോഷക സമ്പുഷ്ടമായ രക്തവും ലഭ്യമാക്കാൻ വഴിയൊരുക്കുന്നുണ്ട്. ഇതുവഴി വഴി നാഡീവ്യവസ്ഥയും സെൻസറി അവയവങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും കാഴ്ചശേഷി മെച്ചപ്പെടുകയും ചെയ്യുന്നു. ശ്രദ്ധിക്കുക: ശീർഷാസനത്തിൽ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിൻ്റെ ഭാഗമായി മാത്രമേ ഇതിൽ പ്രാവിണ്യം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ആദ്യമായി ചെയ്യാൻ ആരംഭിക്കുകയാണെങ്കിൽ, ഇത് ചെയ്യുമ്പോഴെല്ലാം സ്വയം സുരക്ഷയ്ക്കായി എല്ലായ്പ്പോഴും നിങ്ങളോടൊപ്പം ഒരു ഇൻസ്ട്രക്ടർ ഉണ്ട് എന്ന കാര്യം ഉറപ്പാക്കുക.


ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും

Wed Aug 2022 | 05:54:07 news

വിജയാനുഭവം വര്‍ദ്ധിക്കും. ലക്ഷ്യങ്ങളിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക ആരോഗ്യം, പ്രണയം, സാമ്പത്തികം, ഭാഗ്യം എന്നിവയുടെ കാര്യത്തില്‍ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? എല്ലാം ഇവിടെ വായിക്കുക. പ്രവചനം: ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ലാഭം വര്‍ധിച്ചുകൊണ്ടേയിരിക്കും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. അനുയോജ്യത അരികിലായിരിക്കും. പരമ്പരാഗത ജോലികളില്‍ പ്രവര്‍ത്തനം കാണിക്കും. പദ്ധതികളില്‍ ശ്രദ്ധ വര്‍ധിപ്പിക്കും. എല്ലാവരിലും സഹകരണ മനോഭാവം ഉണ്ടാകും. ദീര്‍ഘദൂരം സഞ്ചരിക്കാം. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ക്ലിയര്‍ ചെയ്യും. ബിസിനസ്സ് ഉയര്‍ച്ച നിലനിര്‍ത്തും. ധനലാഭം: വിജയാനുഭവം വര്‍ദ്ധിക്കും. ലക്ഷ്യങ്ങളിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക. ബിസിനസ്സില്‍ പൊരുത്തം ഉണ്ടാകും. ആത്മവിശ്വാസം ദൃഢമാകും. ആവശ്യമായ ജോലികള്‍ ചെയ്യും. തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. വിജയശതമാനം കൂടും. സമ്പത്ത് വര്‍ദ്ധിക്കും. മുന്നോട്ട് പോകാന്‍ മടിക്കേണ്ടതില്ല. ബന്ധം വീണ്ടെടുക്കും. വ്യത്യസ്ത ഫലങ്ങള്‍ അനുകൂലമായിരിക്കും. എതിര്‍പ്പിനെക്കുറിച്ച് അറിഞ്ഞിരിക്കുക. പ്രണയ ജീവിതം: പ്രണയത്തില്‍ വിജയം എളുപ്പത്തില്‍ നേടാം. നിങ്ങളുടെ ഹൃദയത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ക്ക് സുഖകരമായിരിക്കും. വിശ്വാസത്തോടെ മുന്നോട്ട് പോകും. ബന്ധത്തില്‍ ഊര്‍ജം നിലനിര്‍ത്തും. ബന്ധത്തില്‍ ഭാഗ്യം ഉണ്ടാകും. വ്യക്തിപരമായ പരിശ്രമങ്ങള്‍ ഫലം ചെയ്യും. കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. കുടുംബത്തില്‍ പൊരുത്തം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവര്‍ സന്തോഷിക്കും. സന്തോഷവും സങ്കടവും പങ്കിടും. ആരോഗ്യം: മത്സരിക്കും. ആരോഗ്യം മെച്ചപ്പെടും. ഉയര്‍ന്ന മനോവീര്യത്തോടെ ജോലി ചെയ്യും. ഐക്യം വര്‍ദ്ധിക്കും. പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. ഉത്സാഹം നിറഞ്ഞതായിരിക്കും. വ്യക്തിത്വം മെച്ചപ്പെടും. ഭാഗ്യ സംഖ്യകള്‍: 2, 3, 6, 9 ഭാഗ്യ നിറം: ഓറഞ്ച്


111

Wed Oct 2023 | 09:52:26 news

1