Latest News

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

Thu Oct 2020 | 05:18:05 news

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ, ഗവർണർ ശ്രി ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയാണ് അവാർഡിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്. രാജ്ഭവനിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ ഗവർണ്ണർക്ക് പുറമെ അവാർഡ് ജേതാവും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ. പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. പ്രഭവാർമ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ശ്രീ. ജി. ബാലചന്ദ്രൻ, ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ. സി. വി. ത്രിവിക്രമൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 44 വർഷമായി വയലാർ സാഹിത്യ അവാർഡ് നിർണ്ണയ ചടങ്ങുകൾ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട സെക്രട്ടറി സി വി ത്രിവിക്രമനെ ഗവർണ്ണർ പൊന്നാട അണിയിച്ച് ആദരിച്ചുചടങ്ങിൽ Adv. ബി. സതീശൻ നന്ദി രേഖപ്പെടുത്തി. പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ചു വയലാർ ഗാനസന്ധ്യയും നടന്നു. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിപാടി. പൊതുവേദി ഒഴിവാക്കി ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ ഗാനസന്ധ്യ തത്സമയം ആളുകൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.


കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ആവണക്കെണ്ണ

Wed Mar 2021 | 05:56:17 news

മുഖത്ത് തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണ് നമ്മുടെ കണ്ണുകള്‍. ആകർഷണീയമായ കണ്ണുകൾ ഒരാളുടെ സൗന്ദര്യത്തിൻ്റെ മാറ്റുകൂട്ടുന്നു. എന്നാല്‍ കണ്ണിനു താഴെ കറുത്ത പാടുകളും ഇരുണ്ട വൃത്തങ്ങളും ഉണ്ടെങ്കിലോ ? ഉറപ്പായും അത് നിങ്ങളുടെ മുഖത്തിൻ്റെ സ്വാഭാവിക സൗന്ദര്യം കവർന്നെടക്കുകയില്ലേ ? കണ്ണിനു താഴെ കറുപ്പ് നിറവും ഇരുണ്ട വൃത്തങ്ങളും പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രശ്നമുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും നമ്മുടെ കണ്ണിനു താഴെയുള്ള ഭാഗത്ത് കറുപ്പ് നിറവും പാടുകളും ഉണ്ടാകാം.കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാൻ സാധിക്കുന്ന ഒരു വീട്ടുവൈദ്യത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞു തരട്ടെ. എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞ ഒരു ചേരുവയാണ് ആവണക്കെണ്ണ. പ്രകൃതിദത്തവും ആൻറിവൈറൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ടതുമായ ഈ ചേരുവ പണ്ടുമുതൽക്കേ ആയുർവേദം ശുപാർശ ചെയ്യുന്ന പരിഹാര മാർഗങ്ങളിലൊന്നാണ്. പോഷകസമൃതമായ മുടിയും ചർമ്മവും ഒക്കെ നൽകാൻ ശേഷിയുള്ള ഇതിന് പലതരം ഫംഗസ് അണുബാധകളെ നേരിടാനുളള കഴിവുണ്ട് എന്ന് പറയാം. നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളുടെ രൂപം കുറയ്ക്കുന്നതിനും ആവണക്കെണ്ണ മികച്ചരീതിയിൽ ഗുണം നൽകുമെന്ന കാര്യം അറിയാമോ.ചർമ്മത്തിൽ മികച്ച ഗുണങ്ങളെ നൽകുന്നു. ചർമ്മത്തെ പരിപോഷിപ്പിക്കുന്നതിന് ആവശ്യകമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ ഈ സവിശേഷ എണ്ണയ്ക്ക് കഴിവുണ്ട്. ഈ പ്രോട്ടീനുകൾ ചർമ്മത്തിന് നൽകപ്പെടുമ്പോൾ ചർമ്മസ്ഥിതി സ്വാഭാവികമായി കട്ടിയുള്ളതായി മാറുകയും ഇരുണ്ട വൃത്തങ്ങളുടെ ദൃശ്യപരത കുറയുകയും ചെയ്യുന്നു. പതിവായുള്ള ഉപയോഗം കണ്ണുകൾക്ക് കീഴിലുള്ള ഇരുണ്ട വൃത്തങ്ങളുടെയും മറ്റും രൂപം ഒഴിവാതാക്കാൻ സഹായിക്കുന്നു.