Latest News

ട്രാൻസ്‌ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്; അവരും മനുഷ്യരാണ്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര

Mon Nov 2020 | 06:47:58 news

വസ്ത്രത്തിന്റേയും മേക്കപ്പിന്റേയും പേരിൽ ഇന്ന് നിരവധി പേർ സൈബർ ആക്രമണം നേരിടിന്നുണ്ട്. ഇത്തരം അക്രമങ്ങൾക്ക് കൂടുതലും ഇരയാകുന്നത് സിനിമാ താരങ്ങളാണ്. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ ഗായിക സിത്താര കൃഷ്ണകുമാർ. സമൂഹമാദ്ധ്യമങ്ങളിൽ ഇങ്ങനെ മോശം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ദൈർഘ്യമേറിയ വീഡിയോ ചെയ്യുന്നതെന്ന് താരം പറയുന്നു ഭർത്താവിനും മകൾക്കും ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ അടുത്തിടെ സിതാര സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ സിതാരയെ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രാൻസ്‌ജെൻഡറിനെയും ബംഗാളി സ്ത്രീയെയും ഭിക്ഷക്കാരിയെയും പോലുണ്ട് എന്നൊക്കെയായിരുന്നു കമന്റുകൾ. ഈ വാക്കുകൾ എന്ന് മുതലാണ് മോശം വാക്കുകൾ ആയതെന്ന് താരം ചോദിക്കുന്നു. മേക്കപ്പ് എല്ലാം ചെയ്ത് വളരെ കൃത്രിമമായി ഇരിക്കുന്ന ഫോട്ടോ കണ്ട് ഐശ്വര്യമുണ്ടെന്നും ഭംഗിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വരുന്നു. എന്നാൽ താൻ എങ്ങനെയാണോ ഇരിക്കാൻ ആഗ്രഹിക്കുന്നത് അതിന്റെ ചിത്രം പോസ്റ്റ് ചെയ്താൽ മോശം കമന്റുകളുമായി ചിലർ വരുമെന്നുമാണ് സിത്താര പറയുന്നത്. മോശം കമന്റുകളുകൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താൻ ഇക്കാര്യം പറയാനായി വന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറയുന്നുണ്ട്. റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വീഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം.വ്യാജഅക്കൗണ്ടുകളിൽ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകൾ വരെ ഇത്തരം നെഗറ്റീവ് കമന്റുമായി എത്തുന്നത്. ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്റുകളെല്ലാം അവരും കാണുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല താൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു. സിത്താരയുടെ കുറിപ്പ് ഒരു ദൈർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!


സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി

Sat May 2021 | 10:38:25 news

കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്‌നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ ശുചിത്വ പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ബ്രാന്‍ഡ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യവും ശുചിത്വവും സംബന്ധിച്ച നേട്ടങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടത്താനുള്ള പ്രചാരണ പരിപാടികളും നടത്തും. ആര്‍ത്തവ ആരോഗ്യം സംബന്ധിച്ച ബോധവല്‍ക്കരണപരിപാടിക്കായി പ്രമുഖ നടി ശ്രദ്ധ കപൂറിനെയാണ് രംഗത്തിറക്കുന്നത്. ഇന്ത്യയിലെ ആര്‍ത്തവ പ്രായത്തിലുള്ള 355 ദശലക്ഷം സ്ത്രീകളില്‍ മൂന്നിലൊന്നും ആര്‍ത്തവ ശുചിത്വം കൈകാര്യം ചെയ്യാനായി തുണികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 38 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് ആര്‍ത്തവത്തെ കുറിച്ചു തങ്ങളുടെ അമ്മമാരോടു സംസാരിക്കുന്നത്. കൃത്യമായ ആര്‍ത്തവ ശുചിത്വ പരിഹാരങ്ങള്‍ ഇല്ലാത്തതിനാല്‍ 23 ദശലക്ഷത്തോളം പെണ്‍കുട്ടികളാണ് ഓരോ വര്‍ഷവും സ്‌ക്കൂളുകളില്‍ നിന്നും പഠനം ഉപേക്ഷിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തിന്റെ അപാകത രാജ്യത്തെ സ്ത്രീകളില്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 60,000 വരുന്ന സെര്‍വിക്കല്‍ കാന്‍സര്‍ മരണങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടും അപര്യാപ്തമായ ആര്‍ത്തവ ശുചിത്വ പ്രശ്‌നങ്ങള്‍ മൂലമാണ്. ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാനാവാത്തതാണ് മെച്ചപ്പെട്ട ആര്‍ത്തവ ആരോഗ്യത്തിനുള്ള പ്രധാന തടസം. സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധവും വിദ്യാഭ്യാസവും ഇന്നും താഴ്ന്ന നിലയിലാണെന്നും നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും മോശമായ ഒന്നായാണ് അതിനെ കണക്കാക്കുന്നതെന്നും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു. ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു നീങ്ങുന്ന കമ്പനിയായ തങ്ങള്‍ സ്ത്രീ ശാക്തീകരണം കൈവരിക്കാനായി വനിതകളുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധം വളര്‍ത്താനുദ്ദേശിച്ചുള്ള പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വലിയൊരു പ്രശ്‌നമായ ഇത് കൈകാര്യം ചെയ്യാനും ആരോഗ്യകരവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കാനുമാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യവുമായി തങ്ങളുടെ കോംഫി സ്‌നഗ് ഫിറ്റ് ബ്രാന്‍ഡിനെ തങ്ങള്‍ ശക്തമാക്കുകയാണ്. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വിപണിയില്‍ കൂടുതല്‍ ശക്തമായ വിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കോംഫി അഞ്ചു മടങ്ങു വളര്‍ച്ചയാണു കൈവരിച്ചിതേ്. വരുന്ന 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപതു രൂപയില്‍ തുടങ്ങിക്കൊണ്ട് ഉന്നത ഗുണമേന്‍മയുള്ള നാപ്കിന്‍ കൂടുതല്‍ വിപുലമായി താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കുന്ന ആദ്യ കമ്പനിയായി അമൃതാഞ്ജന്‍ മാറുകയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയ്ക്കായി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ യൂറോപ്പിലെ ടിസെഡ്എംഒയുമായി സഹകരിക്കുകയും വടക്കേ അമേരിക്കയിലെ പള്‍പ്പ് ഉപയോഗിച്ചു നിര്‍മാണം നടത്തുകയുമാണ്. ഇതിനു പുറമെ സാങ്കേതിക വിദ്യാ പിന്തുണയ്ക്കായി ഇസ്രായേലിലെ വിദഗ്ദ്ധ കണ്‍സള്‍ട്ടന്റുമായി സഹകരിക്കുകയും, ഇതുവഴി കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നം വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റു പ്രമുഖ ബ്രാന്‍ഡുകളെ അപേക്ഷിച്ച് 80 ശതമാനം മെച്ചപ്പെട്ട ആഗിരണമാണ് കോംഫി വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ ഇന്ത്യയില്‍ ഏതാണ്ട് 2-3 ശതമാനം സ്ത്രീകളാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതെന്നും ശേഷിച്ച ഭൂരിപക്ഷവും തുണികളെയാണ് ആശ്രയിക്കുന്നതെന്നും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മണി ഭാഗവതീശ്വരന്‍ ചൂണ്ടിക്കാട്ടി. സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് തങ്ങളുടെ പുതിയ പ്രചാരണ പരിപാടി. സ്ത്രീകളുടെ ശുചിത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളുടെ ആദ്യത്തെ ബ്രാന്‍ഡ് അംബാസിഡറായി ശ്രദ്ധ കപൂറിലെ ലഭിക്കുകയും അതിലൂടെ തങ്ങളുടെ പ്രയാണം കൂടുതല്‍ മികച്ചതാക്കുകയും ചെയ്യുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ ജനപ്രിയയായ അവര്‍ തങ്ങള്‍ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്താന്‍ സഹായകമാകും. വിഷയങ്ങളെ കുറിച്ചു തന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളിലൂടെ സംസാരിച്ചിട്ടുള്ള ശ്രദ്ധ കപൂര്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന തന്റെ സ്ഥാനത്തിലൂടെ വിശ്വാസ്യതയും ആധികാരികതയും കൊണ്ടു വരികയാണെന്നും ദീര്‍ഘവും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമായ സഹകരണമാണിതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോംഫി സ്‌നഗ് ഫിറ്റ് സാനിറ്ററി നാപ്കിന്‍ ശ്രേണിക്കു വേണ്ടി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറുമായി സഹകരിക്കുന്നതില്‍ തനിക്ക് അതീവ ആഹ്ലാദമാണുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ശ്രദ്ധ കപൂര്‍ പറഞ്ഞു. രാജ്യമൊട്ടാകെ സ്ത്രീ ശുചിത്വ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ഈ വിഷയത്തെ കുറിച്ച് അവബോധം വളര്‍ത്താനും നടത്തുന്ന ശ്രമങ്ങള്‍ തികച്ചും പ്രശംസനീയമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച വിഷയത്തിന് എന്നും സജീവ പിന്തുണയാണു നല്‍കിയിട്ടുള്ളത്. ആര്‍ത്തവാരംഭത്തോടെ പല കുട്ടികളും സ്‌ക്കൂളുകളില്‍ നിന്നു കൊഴിഞ്ഞു പോകുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുണി ഉപയോഗിക്കുന്നതാണ് ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള രീതി. ഇതു പെണ്‍കുട്ടികള്‍ക്ക് പല അപകട സാധ്യതകളും സൃഷ്ടിക്കുകയുമാണ്. അസൗകര്യം എന്നു മാത്രമല്ല, വന്‍ തോതിലുള്ള അണുബാധയ്ക്കും ഇതു സാധ്യതയുണ്ടാക്കുന്നു. കോംഫി സാനിറ്ററി നാപ്കിന്‍ പോലുള്ള സുരക്ഷിതവും മെച്ചപ്പെട്ടതുമായ ശുചിത്വ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ താന്‍ പെണ്‍കുട്ടികളെ എപ്പോഴും പ്രേരിപ്പിക്കാറുണ്ട്. 127 വര്‍ഷമായി നിരവധി പേരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ജീവിതത്തില്‍ സ്പര്‍ശനമാകുകയും ചെയ്ത അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറില്‍ നിന്നുള്ള ബ്രാന്‍ഡുമായി സഹകരിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനായത് തനിക്ക് ആഹ്ലാദം നല്‍കുന്നു എന്നും ശ്രദ്ധ കപൂര്‍ കൂട്ടിച്ചേര്‍ത്തു.


പത്തിരട്ടി വളർച്ച നേടി അക്നെയിം

Fri Apr 2021 | 04:42:45 news

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ-ഫോക്കസ്ഡ് സപ്ലൈ ചെയിൻ എന്റർപ്രൈസ് അക്നെയിം (അക്ന മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്) വളർച്ചയിൽ വൻ മുന്നേറ്റം നേടി. 2021 സാമ്പത്തിക വർഷത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നു 50 കോടി പ്രതിമാസ വരുമാന റൺ നിരക്കിൽ 10 മടങ്ങ് വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ബിസിനസ്സ് മോഡലിനെക്കുറിച്ചും 2021 ജൂൺ മാസത്തോടെ പ്രതിമാസം 100 കോടി ഡോളർ വരുമാനം നേടാൻ ലക്ഷ്യമിടുന്നുവെന്നും അക്നെയിം സ്ഥാപകനും സി.ഇ.ഒയുമായ സൗരഭ് പാണ്ഡെ പറഞ്ഞു. ഇന്നത്തെ ആരോഗ്യ പരിപാലന വ്യവസായം ഒരു പരിവർത്തന ഘട്ടത്തിലാണ്. ഈ പരിവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലുടനീളമുള്ള എഴുപത്തിയഞ്ചിൽപരം നഗരങ്ങളിൽ 16 സ്ഥലങ്ങളിലായി പ്രവർത്തനം നടത്തുന്ന അക്നെയിം ഓരോ സ്ഥലത്തും പ്രത്യേക വെയർഹൗസ് നടത്തുന്നുണ്ട്. അതിലൂടെ ഫാർമ, വാക്സിനുകൾ, ആശുപത്രികളുടെ ശസ്ത്രക്രിയ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിലുടനീളമുള്ള അഞ്ഞൂറിലധികം ഹോസ്പിറ്റൽ യൂണിറ്റുകളിലേക്ക് എത്തിക്കാനും കഴിയുന്നുണ്ട്. അക്നെയിം പ്ലാറ്റ്ഫോം കഴിഞ്ഞ 12 മാസത്തിനുള്ളിൽ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിലേക്കും ആശുപത്രി ശൃംഖലകളിലേക്കും 100 മില്യൺ ഡോളർ വിലവരുന്ന ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിച്ചു നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൾട്ടി-സ്പെഷ്യാലിറ്റി, സിംഗിൾ-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെ ആരോഗ്യസംരക്ഷണ വിതരണ ശൃംഖലയിലുടനീളം സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനായി ഞങ്ങൾ ഒരു “ടെക്നോളജി-ഫസ്റ്റ്” വിതരണ ശൃംഖലയാണ് നിർമ്മിക്കുന്നത്. അതിനായി ആശുപത്രികളുടെ സംഭരണ പ്രക്രിയ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന് പ്രാപ്തമാക്കുന്ന സ്മാർട്ട്ബ്യൂ പ്ലാറ്റ്ഫോം സജ്ജമാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.