Latest News

കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ നിരോധിക്കും; മുന്നറിയിപ്പുമായി യൂട്യൂബ്

Wed Oct 2020 | 11:48:39 news

കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബിന്റെ മുന്നറിയിപ്പ്. വാക്‌സിൻ ജനങ്ങളെ കൊല്ലും, കൊറോണ വാക്‌സിൻ വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെയ്പ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കാം എന്നിങ്ങനെയുള്ള വ്യാജപ്രാചാരണങ്ങൾ നടക്കുന്നുണ്ട്. ഈ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ വീഡിയോകളും യൂട്യൂബ് നീക്കം ചെയ്യും. കൊറോണയ്‌ക്കെതിരെ അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ, ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കൽ, ഏകാന്ത വാസം എന്നിവ സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശങ്ങൾക്ക് വിരുദ്ധമായുള്ള വീഡിയോകളും നീക്കം ചെയ്യാനാണ് യൂട്യൂബിന്റെ തീരുമാനം.


ഓണം: ആചാരങ്ങളും ആഘോഷങ്ങളും

Tue Aug 2021 | 05:01:11 news

ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെയും മലയാളനാടിന്റെയും ഉത്സവം... നമ്മുടെ സംസ്ഥാന ഉത്സവം... ഓണം! കർക്കിടകത്തിലെ പേമാരിയും കാർമേഘങ്ങളും ഒഴിഞ്ഞ് ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചുപോരുന്ന നിരവധി ആചാരങ്ങളുമുണ്ട്. ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പരിചയപ്പെടുത്തുകയാണ് ചുവടെ.പത്ത് ദിവസത്തിലധികം നീളുന്ന ആഘോഷ പരിപാടികളാണ് ഓണത്തിനുള്ളത്. അത്തം നാളിൽ തുടങ്ങുന്ന ആഘോഷങ്ങൾ തിരുവോണം കഴിഞ്ഞും മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞാണ് കൊടിയിറങ്ങുക. അത്തദിനം മുതൽ രാവിലെ നേരത്തേ കുളിച്ചൊരുങ്ങി ‌വീട്ടുമുറ്റത്ത് പൂക്കളമിടും. ചാണകം മെഴുകിയാണ് പൂക്കളമിടുക. പൂക്കളമിടുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും കൂടും. ഉത്രാടവും തിരുവോണവുമെത്തുമ്പോൾ പൂക്കളം ഏറ്റവും വലിപ്പത്തിൽ ആയിരിക്കും. മൂലം നാളിൽ മാത്രം ചതുരാകൃതിയിൽ ആണ് പൂക്കളം ഇടുക. ബാക്കിയെല്ലാ ദിവസങ്ങളിലും വൃത്താകൃതിയിൽ ആയിരിക്കും പൂക്കളം. അത്തം നാളിൽ മാവേലിയെ വരവേൽക്കാനായി ഐശ്വര്യവും സമൃദ്ധിയും വിളിച്ചോതുന്ന ഓണപ്പാട്ടുകളുമുണ്ടാകും.