Latest News

സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

Tue Jun 2021 | 06:04:42 news

സംഗീതവും ഓട്ടിസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിൻ്റെ നിരവധി തെളിവുകളിൽ ഒരാൾ മാത്രമാണ് പാലക്കാട് മേഴത്തൂർ സ്വദേശി നിരഞ്ജൻ. ഇതുപോലെ ഓട്ടിസം ബാധിച്ച ധാരാളം കുട്ടികൾ സംഗീതത്തിൽ പ്രതിഭകളായുണ്ട്. അതുപോലെ ഓട്ടിസം ബാധിച്ചവർ ശ്രുതി തെറ്റാതെ പാടുമെന്നും പലരും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ചവരിൽ സംഗീതത്തിൻ്റെ തെറാപ്യൂട്ടിക് ഗുണങ്ങൾ ശക്തമായിരിക്കും.നമ്മൾ ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ അയാൾ പറയുന്നതിൽ ശ്രദ്ധ കൊടുക്കുന്നതിനോടൊപ്പം എപ്പോൾ സംസാരിക്കണമെന്നും അനാവശ്യ ശബ്ദങ്ങൾ അവഗണിക്കണമെന്നും നമുക്കറിയാം. എന്നാൽ ഓട്ടിസം ബാധിച്ചവർക്ക് ഇതൊരു വെല്ലുവിളിയാണ്. ഓട്ടിസം ബാധിച്ച കുട്ടികളിൽ സംഗീതത്തിൻ്റെ ഇടപെടലും സ്വാധീനവും അവരുടെ ആശയവിനിമയത്തെയും തലച്ചോറിൻ്റെ കണക്ടിവിറ്റിയെയും മെച്ചപ്പെടുത്തുന്നു. ഓട്ടിസം കുട്ടികളിൽ ആശയവിനിമയം മെച്ചപ്പെടാൻ സംഗീത ചികിത്സ ഏറെ ഫലപ്രദമാണ്. ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളുകളിൽ മ്യൂസിക് തെറാപ്പി ദൈനംദിന പാഠ്യപദ്ധതിയുടെ ഭാഗമാണ്.


ഗുരുതര സുരക്ഷാ വീഴ്ച്ച കണ്ടെത്തി; മലയാളിയായ ടെക്കിക്ക് അംഗീകാരം നൽകി ആപ്പിൾ

Fri Oct 2020 | 05:31:16 news

സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക് ആപ്പിളിന്റെ അംഗീകാരം. പയ്യന്നൂർ സ്വദേശിയായ പി വി ജിഷ്ണു എന്ന 22 കാരനാണ് ആപ്പിൾ വെബ് സെർവർ ക്രെഡിറ്റ് അംഗീകാരം നൽകിയത്. ആപ്പിൾ ഡൊമൈനുകളിലേയും ഡിവൈസുകളിലേയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് വെബ് സെർവർ ക്രെഡിറ്റ് നൽകുന്നത്. ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു സുരക്ഷാ പിഴവ് കണ്ടെത്തിയത്. ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന പരിപാടിയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റം വരുത്താനുമടക്കം ഹാക്കർമാർക്ക് കഴിയുമായിരുന്ന സുരക്ഷാ വീഴ്ച്ചയാണ് ജിഷ്ണു കണ്ടെത്തിയത്. ഇതിന്റെ പരിഹാര മാർഗങ്ങളും ജിഷ്ണു കണ്ടെത്തി ആപ്പിളിനെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ആപ്പിൾ സുരക്ഷാ വീഴ്ച്ച പരിഹരിക്കുകയും ജിഷ്ണുവിനെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്നാണ് വെബ സെർവർ ക്രെഡിറ്റ് നൽകി ആദരിച്ചത്. മൈക്രോസോഫ്റ്റ്, ഇന്റൽ, ഡെൽ, ഓപ്പോ എന്നിങ്ങനെ നാൽപ്പതിലധികം വെബ്‌സൈറ്റുകളുടെ സുരക്ഷ് പിഴവ് ചൂണ്ടിക്കാട്ടി ഹാൽ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും ഉൾപ്പെടെ ജിഷ്ണു നേരത്തെ നേടിയിട്ടുണ്ട്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള കാങ്കോൽ സ്വദേശിയാണ് ജിഷ്ണു. മാത്തിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിഎസ്‌സി പഠനം പൂർത്തിയാക്കിയ ജിഷ്ണു ബഹുരാഷ്ട്ര കമ്പനിയായ ജാസ്പ്. കോമിന്റെ സോഫ്റ്റ്‌വെയർ ഡവലപറായാണ് ജോലി ചെയ്യുന്നത്.


കഴുത്തിലെ ഇരുണ്ട നിറം (How To Get Rid Of Dark Neck) എങ്ങനെ അകറ്റാം

Thu Nov 2021 | 05:33:10 news

പതിവായി അവഗണിയ്ക്കപ്പെട്ടതിനാല്‍ നിറം മങ്ങിപ്പോയ കഴുത്ത് ഇനിയെങ്ങനെ ശരിയാക്കി എടുക്കാം എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? ഇതിനുള്ള ചില വിദ്യകള്‍ ഇവിടെയുണ്ട്. ഇതിനായി നിങ്ങള്‍ വലിയ തുക ചെലവാക്കേണ്ട ആവശ്യമില്ല, വേണ്ടത് വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില സാധനങ്ങളും അല്പം സമയവും. അത്രയുമുണ്ടെങ്കില്‍ നിങ്ങളുടെ കഴുത്തും ഇനി മുഖത്തിനൊപ്പം തിളങ്ങും. അഭംഗിയുടെ അടയാളമായി നിങ്ങളുടെ കഴുത്ത് മാറാതിരിയ്ക്കാനുള്ള വഴികള്‍ ഇതാ: ​ആപ്പിള്‍ സിഡാര്‍ വിനിഗര്‍> ആദ്യം രണ്ടു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ എടുക്കണം > ഇതിലേയ്ക്ക് 4 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് കോട്ടണില്‍ മുക്കി ചര്‍മത്തില്‍ പുരട്ടാം. > 10 മിനിറ്റ് നേരം ഇത് ചര്‍മത്തില്‍ നിലനിര്‍ത്തിയ ശേഷം വൃത്തിയായി കഴുകി കളയാം. > ഇത് പതിവായി ചെയ്യുകയാണെങ്കില്‍ പ്രകടമായ വ്യത്യാസം കാണാന്‍ കഴിയും.


വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് അവതരിപ്പിച്ച് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

Thu May 2021 | 03:01:00 news

കൊച്ചി: ഉറപ്പായ സ്ഥിര വരുമാനവും അധിക ബോണസും ലഭ്യമാക്കുന്ന രീതിയില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാവുന്ന വിവിധ രീതികളാണ് ഈ നോണ്‍ ലിങ്ക്ഡ് പങ്കാളിത്ത പദ്ധതിയില്‍ ഉള്ളത്. സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം 30 വര്‍ഷം വരെ ഉറപ്പായ സ്ഥിര വരുമാനവും ലഭ്യമാണ്. ഇതിനു പുറമെ ലഭിക്കുന്ന അധിക ബോണസ് ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് സമ്പത്തു സൃഷ്ടിക്കും വിധം കൂട്ടിച്ചേര്‍ത്തു സൂക്ഷിക്കുകയോ അതാതു സമയത്ത് പിന്‍വലിക്കുകയോ ചെയ്യാം. നികുതി വിമുക്തമായ ഉറപ്പായ അധിക വരുമാനമാണ് വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് പദ്ധതിയിലൂടെ ലഭിക്കുന്നത്. മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളുടേയും സമ്പദ്ഘടനയിലെ കയറ്റിറക്കങ്ങളുടേയും പശ്ചാത്തലത്തിലും ഭാവിയിലേക്കായി ആവശ്യമായ രീതിയില്‍ സമ്പാദിക്കുന്നത് നിര്‍ണായകമായിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ളൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ക്കുതകും വിധം വ്യക്തിഗതമായി ആസൂത്രണം നടത്താന്‍ സാധിക്കണം. ഉപഭോക്താക്കളുടെ ഈ അടിയന്തരാവശ്യം നിറവേറ്റുന്നതാണ് വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് പദ്ധതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.