Latest News

കുഞ്ഞുങ്ങളിലെ ശ്രദ്ധാപരമായ കഴിവുകളെ മെച്ചപ്പെടുത്താൻ TALi ആപ്പ് സൗജന്യമായി പരീക്ഷിച്ച് നോക്കൂ

Tue May 2021 | 05:23:25 news

കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം? ഒരു സമൂഹമെന്ന നിലയിൽ നമ്മള്‍ വളരുന്നതിനും മാറുന്നതിനും അനുസരിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരം മാറിക്കൊണ്ടിരിക്കും. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെ ഒരുക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. എന്നാൽ ഇപ്പോള്‍ വ്യത്യസ്തരായ കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്ന് തിരിച്ചറിയുന്നതിന്‍റെ പ്രധാന്യം നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങളുടെ കുഞ്ഞിന്‍റെ പ്രതികരണത്തെ കുറിച്ചും അറിവും പഠനവും അവര്‍ക്ക് പ്രാപ്യമാകുന്ന തരത്തിൽ അവരുടെ ഭാഷയിൽ എങ്ങനെ ഒരുക്കാമെന്നതിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. അതിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും. ഈ ഇന്‍റര്‍നെറ്റ് യുഗത്തിൽ TALi പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ മാര്‍ക്കറ്റിൽ എത്തിയതോടെ ഈ പോരാട്ടം വളരെയധികം ലളിതമായി മാറിക്കഴിഞ്ഞു.ന്യൂറോ സയന്‍സിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന, അടുത്തിടെ ഇന്ത്യയിൽ എത്തിയ, പ്രശസ്തമായ ഓസ്ട്രേലിയന്‍ ടെക് കമ്പനിയാണ് TALi. കുഞ്ഞുങ്ങളെയും, അവരുടെ ശ്രദ്ധാപരമായ കഴിവുകളെയും, അവരെ മികച്ചവരാക്കി മാറ്റാൻ വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളെയും മനസ്സിലാക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം പരിശ്രമിക്കുന്നത്. നിങ്ങളുടെ കുഞ്ഞിന്‍റെ ശ്രദ്ധാപരമായ കഴിവുകളെയും ആവശ്യങ്ങളെയും 20 മിനുട്ടുകള്‍ക്കുള്ളിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ടൂള്‍ ആയ TALi അസെസ്മെന്‍റിന്‍റെ സഹായത്തോടെയാണ് അവര്‍ ഇത് ചെയ്യുന്നത്. ഈ ചലഞ്ച് രക്ഷിതാക്കള്‍ക്ക് എളുപ്പമാക്കുന്നതിനും ആപ്പ് നല്‍കുന്നത് എന്തൊക്കെയാണെന്ന് അറിയുന്നതിനുമായി പരിമിതകാലത്തേക്ക് ആപ്പ് സേവനം സൗജന്യമാക്കിയിരിക്കുകയാണ് TALi. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള TALi ആപ്പ് നിങ്ങളുടെ കുഞ്ഞ് നേരിടുന്ന ശ്രദ്ധാപരമായ പ്രശ്നങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിനും ഈ യാത്രയിലെ ഓരോ ഘട്ടത്തിലും നിങ്ങളെ വഴികാട്ടുന്നതിനും വേണ്ടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.


ബിയർ കുടിക്കുന്നവർക്ക് സന്തോഷ വാർത്ത! വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

Fri Sep 2022 | 06:43:26 news

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണ് മുന്നറിയിപ്പ്. പരിമിതമായ അളവിൽ മദ്യം കഴിക്കുകയാണെങ്കിൽ, ആരോഗ്യപരമായ ചില ഗുണങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹാർഡ് ഡ്രിങ്ക്, ബിയർ, ജിൻ, വോഡ്ക തുടങ്ങി നിരവധി തരം മദ്യങ്ങളുണ്ട്. ഇപ്പോഴിതാ ബിയർ കുടിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. എല്ലാ രാത്രിയിലും ബിയർ കുടിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. എന്നിരുന്നാലും, നിങ്ങൾ അമിതമായി മദ്യപിക്കണം എന്നതിന് അത് അർഥമില്ല. വളരെ ചെറിയ അളവിൽ ബിയർ കുടിക്കുന്നതുകൊണ്ട് ചില ഗുണങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 60 വയസ്സിനു മുകളിലുള്ള 25,000 പേരുടെ മദ്യപാനശീലങ്ങൾ പരിശോധിച്ചാണ് ഓസ്‌ട്രേലിയൻ ഗവേഷകർ ഗവേഷണം നടത്തിയത്. ഒരു ദിവസം 946 മില്ലി (രണ്ട് പൈന്റ്) ബിയർ കുടിക്കുന്ന ആളുകൾക്ക് ഓർമ നഷ്ടമാകുന്ന അവസ്ഥയുള്ളവരേക്കാൾ മൂന്നിലൊന്ന് മെമ്മറി ലോസ് കുറവാണെന്ന് ശാസ്ത്രജ്ഞർ ഗവേഷണത്തിൽ കണ്ടെത്തി. കണ്ടെത്തലുകൾ അനുസരിച്ച്, മദ്യപാനികളല്ലാത്തവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത മദ്യപിക്കാത്തവരേക്കാൾ അഞ്ചിരട്ടി കൂടുതലാണ്. മിതമായ അളവിൽ മദ്യപിക്കുന്നവരിൽ മാത്രമേ ഈ ഗവേഷണം നല്ല ഫലങ്ങൾ നൽകുന്നുള്ളൂവെങ്കിലും കൂടുതൽ കുടിക്കുന്നവരുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാണ്.