Latest News

ഇത് മേഡ് ഇൻ ഇന്ത്യ ബെന്‍സ്; ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ബെന്‍സ് എഎംജി പുറത്തിറക്കി

Sat Nov 2020 | 05:08:34 news

മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ പുറത്തിറക്കി. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ആയ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെകും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് അരോരയും ചേര്‍ന്നാണ് പുറത്തിറ മെഴ്‌സിഡീസ് ബെന്‍സിന്റെ 11 മോഡലുകളാണ് ഇപ്പോള്‍ രാജ്യത്തു നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 20,000 ആഡംബര കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പൂനെയിലുള്ള നിര്‍മാണശാലയ്ക്കുള്ളത്. തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ എഎംജി പുറത്തിറക്കുന്നതിനെ കുറിച്ച് മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയുടെ വൈവിധ്യമാര്‍ന്ന മികവുകളും സ്‌പോര്‍ട്ട്‌സ് കാറിന്റെ സവിശേഷതകളുമാണ് എഎംജി ജിഎല്‍സി 43 4മാറ്റികിനുള്ളത്. 76.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതുതലമുറ കാറുകള്‍, സെഡാന്‍, എസ്‌യുവി തുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്‍ എഎംജിയും ഒരിടത്തു തന്നെ നിര്‍മിക്കാവുന്ന സൗകര്യമാണ് ഇതോടെ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയ്ക്കു സ്വന്തമായിരിക്കുന്നത്.


പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന സൂപ്പർ ഫുഡ്സ് ഇതാ

Tue Mar 2021 | 05:10:06 news

പ്രമേഹമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇനിയെന്ത് എന്ന ചോദ്യമാണ് പലർക്കും. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നൊന്നും പല പ്രമേഹ രോഗികൾക്കും ഇപ്പോഴും വലിയ നിശ്ചയമില്ല. ശരീരത്തിലെ പോഷക ഘടകങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഭക്ഷണക്രമത്തിൽ വ്യത്യാസം കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. പലരുടെയും ധാരണ അരി ആഹാരങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം എന്നതാണ്. ഗോതമ്പും ഓട്സുമൊക്കെ പ്രമേഹ രോഗിയുടെ ആഹാരമാണെന്നാണ് മുദ്ര കുത്തപ്പെട്ടിരിക്കുന്നത് പോലും. എന്നാൽ അരി, ഗോതമ്പ്, ഓട്സ്, മൈദ, റവ, ചോളം തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. അളവിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. അതുകൊണ്ട് പ്രമേഹ രോഗികൾ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കാമെന്ന ധൈര്യത്തിൽ മധുരം കഴിക്കുന്നവരും ധാരാളമുണ്ട്. ബീൻസ് പ്രമേഹ രോഗികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവമാണിത്. ബീൻസിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീൻസ് പ്രമേഹ രോഗികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവമാണിത്. ബീൻസിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.


പൂന്തോട്ടം നിറയെ വിടര്‍ത്താം റോസാപ്പൂക്കള്‍,

Wed May 2021 | 05:41:54 news

പൂന്തോട്ടം നിറയെ പൂത്തുല്ലസിച്ചു നില്‍ക്കുന്ന റോസാപ്പൂക്കള്‍ കണ്ട് എന്നും രാവിലെ ഉറക്കമുണരുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ! എത്ര മനോഹരം.... അല്ലേ? ഒരല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, പനിനീര്‍ സൗരഭ്യം പടരുന്ന പുലരികള്‍!ചെറിയ ചട്ടികളിലോ പോളിത്തീൻ കവറിലോ നട്ട് കിളിർപ്പിച്ച തൈകളാണ്‌ ഇങ്ങനെ നടുന്നതിന്‌ അനുയോജ്യം. 60 സെന്റീമീറ്റർ മുതൽ 80 സെന്റീമീറ്റർ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചെടികൾ നടാവുന്നതാണ്‌. കുഴികളിൽ മേൽമണ്ണും 4കിലോ മുതൽ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേർത്ത് കൂട്ടിയോജിപ്പിച്ച് കുഴികൾ നിറയ്ക്കുക. തൈകൾ വേരുകൾ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളിൽ നടുക. ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ്‌ നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.