Latest News

സാംസങ് ഗാലക്‌സി A73 5ജി, ഗാലക്‌സി M33 5ജി സ്മാർട്ട്ഫോണുകളുടെ വില്പന ഇന്ന് മുതൽ

Sat Jun 2022 | 05:21:55 news

മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി M33 5ജിയുടെ വില്പന ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, കമ്പനി വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്‌സി A73 5ജിയുടെ വില്പന വൈകുന്നേരം 6 മണിക്കാണ് ആരംഭിക്കുക. സാംസങ് അടുത്തിടെ ഇന്ത്യൻ വിപണിയിലെ അവതരിപ്പിച്ച ഗാലക്‌സി A73 5ജി, ഗാലക്‌സി M33 5ജി സ്മാർട്ട്ഫോണുകളുടെ വില്പന ഇന്നാരംഭിക്കും. മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി M33 5ജിയുടെ വില്പന ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, കമ്പനി വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്‌സി A73 5ജിയുടെ വില്പന സാംസങ് ലൈവ് ഇവന്റിന്റെ അകമ്പടിയോടെ വൈകുന്നേരം 6 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്.


വാസ്തു ഡയറിയുടെ പ്രീമിയം നെയ്യ് വിപണിയിൽ

Fri Mar 2023 | 05:25:10 news

കൊച്ചി: രാജ്യത്തെ മുൻനിര പാലുല്പന്ന നിർമാതാക്കളായ ശ്രീ രാധേ ഡയറി ഫാം ആൻഡ് ഫുഡ്‌സ് ലിമിറ്റഡ് (വാസ്തു ഡയറി) പ്രീമിയം ഗോൾഡ് നെയ്യ് പുറത്തിറക്കി. ഗോൾഡ് പ്രീമിയം പശു നെയ്യ്, ഗോൾഡ് ദേശി നെയ്യ് എന്നിങ്ങനെ രണ്ട് ഇനങ്ങളിലാണ് പ്രീമിയം നെയ്യ് വിപണിയിലെത്തുന്നത്. പുതിയ പ്രീമിയം ഉൽപ്പന്നങ്ങളിലൂടെ ഗുണമേന്മയും ആരോഗ്യവും വിശ്വാസവും സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വാസ്തു ഡയറിയുടെ സ്ഥാപകനും ചെയർമാനുമായ ഭൂപത് സുഖാദിയ പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തു ഡയറിക്ക് 100 കോടിരൂപ വാർഷിക വിറ്റുവരവുണ്ട്. വാസ്തു ഡയറിയുടെ മറ്റ്ഉൽപ്പന്നങ്ങളായ തൈര്, ഐസ്ക്രീം, സംഭാരം എന്നിവയും വിപണിയിൽ ലഭ്യമാണ്.