Latest News

അൾട്രോസിന്റെ എക്സ്എം പ്ലസ് വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 6.6 ലക്ഷം രൂപ

Wed Nov 2020 | 10:10:52 news

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ അള്‍ട്രോസിന്റെ XM+ വേരിയന്റ് അവതരിപ്പിച്ചു. അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് XM+ വേരിയന്റ് എത്തുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്‌സ് അലര്‍ട്ടുകള്‍, വോയ്‌സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്റ്റൈലൈസ്ഡ് വീല്‍ കവറുകളോട് കൂടിയ R16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ ഡ്രൈവിംഗ് നല്‍കുന്നു. ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ അള്‍ട്രോസിന്റെ XM+ വേരിയന്റ് ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ എക്‌സ്. ഷോറൂം വിലയിലാണ് പുതിയ വേരിയന്റ് എത്തുന്നത്. ഈ വര്‍ഷമാദ്യം വിപണിയിലിറങ്ങിയ അള്‍ട്രോസ് വലിയ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ വേരിയന്റ് എത്തുന്നത്. പ്രീമിയം വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന ഫീച്ചറുകള്‍ ആകര്‍ഷകവും താങ്ങാവുന്നതുമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഈ വേരിയന്റ്. ന്യൂ ഫോര്‍എവര്‍ ആശയത്തിന്റെ ഭാഗമായി അള്‍ട്രോസ് XM+ വേരിയന്റ് പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. അള്‍ട്രോസിന്റെ അവതരണത്തോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന്റെ നിലവാരമുയര്‍ത്തുക മാത്രമല്ല വിപണിയില്‍ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. തികച്ചും ആകര്‍ഷകമായ വിലയില്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന XM+ വേരിയന്റിന്റെ അവതരണം അള്‍ട്രോസിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ജനുവരിയില്‍ വിപണിയിലെത്തിയ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പായിരുന്നു. സ്റ്റൈലിഷ് ഡിസൈന്‍, ഡ്രൈവിംഗ് സുഖം, ഉയര്‍ന്ന സുരക്ഷ എന്നിവയാല്‍ ഉപഭോക്താക്കളുടെ പ്രീതി നേടാന്‍ വാഹനത്തിനായി. പുറത്തിറങ്ങിയപ്പോള്‍ തന്നെ അള്‍ട്രോസിനു ലഭിച്ച ജിഎന്‍സിഎപി 5- സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് ഇതിനു തെളിവായാണ് കമ്പനി വിലയിരുത്തുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്ട് ഡിസൈന്‍ 2.0 ആശയം അവതരിപ്പിക്കുന്ന അള്‍ട്രോസ് അള്‍ട്രോസ് കമ്പനിയുടെ ആല്‍ഫ ആര്‍ക്കിടെക്ചറില്‍ വികസിപ്പിക്കുന്ന ആദ്യ വാഹനമാണ്.


നിറപ്പകിട്ടാർന്ന ഇരിപ്പിടങ്ങൾ, എൽഇഡി പ്രൊജക്ടർ, ശീതീകരിച്ച പഠനമുറി; ‘ആനന്ദം’ ഇത് വേറെ ലെവൽ അംഗൻവാടി

Thu Oct 2020 | 05:08:44 news

അങ്കണവാടി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. പൊളിഞ്ഞു പാളീസായ കെട്ടിടത്തിൽ, വാടക മുറിയിൽ , അതല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന കാലിത്തൊഴുത്തിൽ ഒക്കെ പ്രവർത്തിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ പാഠശാല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവയായിരുന്നു ഒട്ടുമിക്ക അങ്കണവാടികളും. എല്ലാ നാട്ടിലും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെ. എന്നാൽ ഇനി അങ്ങനെയാവില്ല. ആരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡിലെ അംഗൻവാടി. പഠനം കഴിഞ്ഞ വരെ പോലും ഇവിടെ വീണ്ടും പഠിക്കാൻ കൊതിപ്പിക്കുന്ന ഒന്ന്. 700 ചതുരശ്ര അടിയിൽ കമനീയമായ കോൺക്രീറ്റ് മന്ദിരം. ശീതീകരിച്ച പഠനമുറി. നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പടങ്ങൾ. എൽഇഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആകെ കൂടി ഹൈടെക് . അതെ, ഹൈടെക് അംഗൻവാടി. ഇതിന് പേരിട്ടിരിക്കുന്നതു തന്നെ ‘ആനന്ദം’ എന്നാണ്. പഠനത്തെ ആനന്ദകരമാക്കുന്ന പാഠശാല എന്ന് വ്യാഖ്യാനിക്കാം. തീർച്ചയായും ഇതിന്റെ ആദ്യ ക്രെഡിറ്റ് തിരുവൻവണ്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ മനു തെക്കേടത്തിനു തന്നെ. ഇതിനു മുൻ കൈ എടുത്തത് അദ്ദേഹമാണ്. മനുവിന്റെ മനസിൽ രൂപം കൊണ്ട പദ്ധതിയാണ് ഇങ്ങനെ യാഥാർത്ഥ്യമായിരിക്കുന്നത്. അംഗൻവാടിക്കായി സ്വന്തം വീടിനോട് ചേർന്ന് മൂന്നര സെന്റ് സ്ഥലം ദാനം ചെയ്ത മാത്തുള്ള പറമ്പിൽ ജേക്കബ് കുര്യനാണ് പിന്നത്തെ സല്യൂട്ട്. ഹൈടെക് അംഗൻവാടി പണിയുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് വിശദമായ പ്ലാനും പദ്ധതിയുമായി മനു മെമ്പർ സ്ഥലം എംഎൽഎ സജി ചെറിയാനെ സമീപിച്ചു. പദ്ധതിയിൽ ആകൃഷ്ടനായ എംഎൽഎ അതിവേഗത്തിൽ സ്വപ്ന പദ്ധതിക്ക് 19 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചു. രാഷ്ട്രീയം മാറ്റിവച്ചുള്ള വികസന പദ്ധതിയ്ക്കാണ് തിരുവൻവണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡ് നിവാസികൾ സാക്ഷ്യം വഹിച്ചത്. സ്വപ്ന പദ്ധതിയ്ക്കായി ഊണും ഉറക്കവുമുപേക്ഷിച്ച് അക്ഷീണം പ്രവർത്തിച്ച വാർഡ് മെമ്പർ മനു ബിജെപിക്കാരനും എംഎൽഎ ഫണ്ട് അനുവദിച്ച ജനപ്രതിനിധി സജി ചെറിയാൻ സിപിഎമ്മുകാരനുമാണ്. ഇവർക്കു പുറമേ മറ്റു പല സുമനസുകളും ഇതിനാവശ്യമായ ഫർണിച്ചർ അടക്കം സംഭാവന ചെയ്തിട്ടുണ്ട്.


മെയ് 19 ജന്മദിന ഫലം: സ്ഥിര വരുമാനം ഉണ്ടാകും

Wed May 2021 | 05:43:15 news

മെയ് മുതൽ ജൂൺ വരെ പുതിയ വരുമാന മാർഗ്ഗങ്ങൾ ഉയർന്നുവരും. എതിരാളികൾ പരാജയപ്പെടും. നിങ്ങളുടെ വിധിയുടെ നക്ഷത്രം വീണ്ടും തിളങ്ങാൻ തുടങ്ങും. പുതിയ ആമുഖം സൗഹൃദത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ സന്തോഷിക്കും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ പണം ബിസിനസിൽ നിക്ഷേപിക്കുന്നത് പ്രയോജനകരമായിരിക്കും. ബിസിനസ്സിനും സാമൂഹിക എതിരാളികൾക്കും നിങ്ങൾ ഒരു തലവേദനയായി തുടരും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിശിഷ്ടാതിഥികൾ നിങ്ങളെ സ്തുതിക്കും. കുടുംബ പ്രശ്‌നത്തിന് പരിഹാരം പുറത്തുവരും. നവംബർ മുതൽ അർത്ഥവത്തായ യാത്രകൾ നടത്തും. ജനുവരി മുതൽ ഫെബ്രുവരി വരെ അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മാർച്ച് 22 മുതൽ ഏപ്രിൽ വരെ ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.