Latest News

ആഗോളതാപനം ; ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിന്നരികിൽ

Wed Oct 2020 | 11:52:50 news

ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ രണ്ടാമത്തെ കുറഞ്ഞ നിരക്കിൽ റെക്കോർഡ് ചെയ്യപ്പെട്ടു . ഉഷ്‌ണകാലം ഇനിയും ബാക്കി നിൽക്കെ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇത് എത്തിയേക്കും എന്ന ഭീതിയിൽ ആണ് ശാസ്ത്രലോകം. കഴിഞ്ഞ 42 വർഷത്തെ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി ഉള്ള പഠനങ്ങൾ ആണ് ഇതിന്റെ ആധാരം. കൊറോണയെ തുടർന്ന് ലോകവ്യാപകമായി ലോക്‌ഡൗണുകൾ നടപ്പാക്കിയിരുന്നു. ഇതിനോടൊപ്പം വാഹനഗതാഗതത്തിലും വ്യാവസായിക ഉത്പാദനത്തിലും വന്ന ഗണ്യമായ കുറവ് മലിനീകരണം വലിയ തോതിൽ കുറച്ചു എന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. പക്ഷെ ആർട്ടിക് മേഖലയിൽ മഞ്ഞുരുകുന്നത് തടയുവാൻ ഇവക്ക് സാധിച്ചില്ല എന്ന് ഉറപ്പിക്കുന്ന കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 2012 ന് ശേഷം ഉള്ള ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി നിൽക്കുക ആണ് ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ്. ആഗോള താപനം ആർട്ടിക് മേഖലയിൽ ഉള്ള മഞ്ഞിനെ മാത്രം അല്ല ബാധിച്ചിരിക്കുന്നത് , ഗ്രീൻലാൻഡ്, കാനഡ തുടങ്ങിയ ഉത്തര ദ്രുവത്തിനു സമീപ പ്രദേശങ്ങളിൽ ഉള്ള രാജ്യങ്ങളിലെ ഹിമാനി കളെയും (glacier) ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഉഷ്ണകാലത്തു മഞ്ഞുരുകുന്നത് സാധാരണം ആണെങ്കിലും ഇത്ര ഭീമമായ അളവിൽ തുടർച്ചയായി ഇത് സംഭവിക്കുന്നത് ഭീതിജനകം ആണ്. അതിതീവ്രമായ ഉഷ്ണകാലം ആണ് ഇതിനു പിന്നിൽ എന്ന് ഗ്രീൻലാൻഡിന്റെ ജിയോളജി വകുപ്പ് അഭിപ്രായപ്പെട്ടു. ഉഷ്ണകാലത്തിൽ ക്രമാധീതമായ ചൂടനുഭവപ്പെടുകയും അതേസമയം തണുപ്പും ദൈർഘ്യവും കുറഞ്ഞ ശൈത്യകാലങ്ങളും മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുന്നു. ഈ അടുത്ത മാസങ്ങളിൽ ആയി ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗത്തുള്ള സ്പാൽറ്റ് (Spalte) എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഭീമൻ ഹിമപരപ്പ് പിളർന്നു മാറിയ ചിത്രങ്ങൾ കാലാവസ്ഥാ സാറ്റലൈറ്റുകൾ പകർത്തിയിരുന്നു. ഇങ്ങനെ തകരുന്ന പല ഹിമപരപ്പുകളും ഇനി പൂർവസ്ഥിതിയിലേക്ക് എത്തുവാൻ സാധിക്കാത്ത വിധം നഷ്ടപ്പെടുകയാണ്. 1999 ന് ശേഷം 160 സ്‌ക്വയർ കിലോമീറ്ററോളം മഞ്ഞ് ഈ ഹിമാനിയിൽ നിന്നും മാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡിനും കാനഡക്കും പുറമെ, അലാസ്കയിലും, റഷ്യയിലും വ്യാപകമായി ഹിമപ്പരപ്പുകൾ നശിക്കുന്നുണ്ട്. ആർട്ടിക് സമുദ്രത്തിൽ മഞ്ഞു രഹിതമായ ഉഷ്ണകാലം എന്നത് വിദൂരമല്ല, ഇന്ന് ലഭ്യമായ കണക്കുകൾ അനുസരിച്ചു പതിനഞ്ചു വർഷത്തിനകം ഇത് സംഭവിച്ചേക്കും. അതായത് 2035-ാം ആണ്ടോടു കൂടി ആർട്ടിക് മേഖലയിൽ ഉഷ്ണകാലത്ത് ഒരു തരി മഞ്ഞുപോലും ഇല്ലാതെ ആകും. 75 വർഷം എടുക്കും ഇത് സംഭവിക്കാൻ എന്നാണ് മുൻകാലങ്ങളിൽ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്നത്തെ കണക്കുകൂട്ടലുകൾ ഈ ദുരന്തത്തിലേക്കുള്ള അകലം വെറും 15 വർഷമായി ചുരുക്കിയിരിക്കുകയാണ് ആർട്ടിക് മേഖലയിൽ ക്രമാതീതമായി മഞ്ഞുരുകുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലഹേതു. മഞ്ഞുരുകുമ്പോൾ സമുദ്രത്തിലേക് വലിയതോതിൽ ജലം കൂടിച്ചേരുകയും, തുടർന്ന് സമുദ്രത്തിന്റെ ജലനിരപ്പിലും, ലവണങ്ങളുടെ സാന്ദ്രതയിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന, മഹാസമുദ്രങ്ങളുടെ ആഴങ്ങളിൽ ഉള്ള ജലപ്രവാഹത്തിന്റെ(ocean currents) ദിശയിലും അളവിലും ഇത് കാര്യമായ വ്യതിയാനങ്ങൾ സൃഷ്ടിക്കും . മൺസൂൺ പോലെ ഉള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു കാരണമാകുന്ന അന്തരീക്ഷ മർദ്ദത്തിന്റെ ക്രമം ഇത് മൂലം വ്യത്യാസപ്പെടും. തത്‌ഫലമായി നമ്മുക് ലഭിക്കുന്ന മഞ്ഞിന്റെയും മഴയുടെയും തോതിലും ക്രമത്തിലും ഗണ്യമായ മാറ്റങ്ങൾ വന്നുചേരുന്നു.


പഴയ ശൈലിയിലുള്ള വീടിന്റെ മുഷിപ്പൻ ഇൻറീരിയറുകൾ നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ?

Fri Dec 2021 | 04:41:23 news

സ്വന്തമെന്ന് വിളിക്കാൻ‌ കഴിയുന്ന ഒരിടമാണ് വീട്. എവിടെപ്പോയാലും മനസ്സുകൊണ്ട് തിരികെ വന്നു ചേരാൻ ആഗ്രഹിക്കുന്ന ഇടം. വീടെത്ര മനോഹരമാണോ അത്രത്തോളം സന്തോഷവും നമ്മുടെ ജീവിതത്തിന് ഉണ്ടാകും എന്നാണ് പറയുന്നത്. അല്ലെങ്കിൽ തന്നെ മറ്റൊരാൾ നമ്മുടെ വീട് കണ്ടിട്ട് അത് കാണാനെത്ര മനോഹരമായിരിക്കുന്നു എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം എത്ര വലുതാണ്. അതുകൊണ്ടു തന്നെയല്ലേ വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, എല്ലാവരും എപ്പോഴുമത് ഭംഗിയുള്ളതാക്കി കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നത്. വീടിൻ്റെ ഭംഗിയെ കുറിച്ച് പറയുമ്പോൾ അകവും പുറവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പുറമേ ആണെങ്കിൽ നല്ല നിറങ്ങളിൽ പെയിൻറ് ചെയ്തും മുറ്റത്ത് ആകർഷകമായ പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടവുമൊക്കെ വെച്ചുപിടിപ്പിച്ചും നമ്മളിത് ഏറ്റവും മികച്ചതായി മാറ്റിയെടുക്കും. എന്നാൽ വീടിനുള്ളിലെ ഇൻറീരിയർ ആശയങ്ങളുടെ കാര്യത്തിൽ പുതുമകൾ എന്തൊക്കെ കൊണ്ടുവരണമെന്ന് നോക്കാം.


കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് മന്ത്രി

Thu Mar 2023 | 06:20:12 news

തിരുവനന്തപുരം: കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. സൗരോർജ്ജവും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും സംയുക്തമായി പ്രയോജനപ്പെടുത്തി ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് വിളവ് വർധിപ്പിക്കുവാനും കർഷകരുടെ വരുമാനം ഉയർത്തുവാനും സഹായിക്കും. ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സബ്‌സിഡി ആനുകൂല്യങ്ങൾപ്പെടെ നൽകി നൂറ് മെഗാവാട്ടോളം സൗര വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ശാസ്ത്രീയവും ക്ഷമതയുള്ളതുമായ ഊർജ സംവിധാനങ്ങൾ വ്യാപകമാക്കണമെന്നും മന്ത്രി പറഞ്ഞു. ശ്രീധർ രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ അനർട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലൂരി, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ആർ ഹരികുമാർ, ഊർജ കാര്യക്ഷമതാ വിഭാഗം തലവൻ ജോൺസൺ ഡാനിയേൽ എന്നിവർ പ്രതിനിധികളുമായി സംവദിച്ചു.