Latest News

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി ലഭിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍

Tue Aug 2021 | 05:26:23 news

കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. കാരണം വളരുന്ന പ്രായമായതിനാല്‍ തന്നെ. ഇതിനാല്‍ തന്നെ ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികളിലെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസമായി നില്‍ക്കുന്ന, ആരോഗ്യത്തിന് പ്രശ്‌നമായി നില്‍ക്കുന്നതാണ് അടിക്കടി വരുന്ന രോഗങ്ങള്‍. രോഗ പ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരാന്‍ കാരണമാകുന്നത്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുക എന്നതു തന്നെയാണ് അതു കൊണ്ടു മുഖ്യം. ഇതിനും വഴി ചില ഭക്ഷണങ്ങള്‍ തന്നെയാണ്. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ.ദിവവസവും തൈര് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം പലതാണ്. ഇതിലെ സമ്പുഷ്ടമായ കാല്‍സ്യം തന്നെയാണ് ഗുണം നല്‍കുന്നത്. ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവയെക്കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.പാല്‍ കഴിയ്ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പകരം കഴിയ്ക്കാവുന്ന ഒന്നാണ് തൈര്. കാരണം ഇത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ നൽകാവുന്നതാണ്.ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്.ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. പാലിലോ അല്ലാതെ പൊടിച്ചോ കുട്ടികൾക്ക് ബദാം നൽകാവുന്നതാണ്. ​മുട്ട

VIDEO