Latest News

പ്രസവ വേദനയും അല്ലാത്തതും തിരിച്ചറിയാം

Tue Nov 2021 | 05:46:52 news

പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍. പ്രസവവേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാണ് പലപ്പോഴും പ്രസവവേദനയായി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്. ഫോള്‍സ് പ്രസവ വേദനയും അല്ലാത്ത വേദനയും തമ്മിലുള്ള വ്യത്യാസം എങ്ങനെ അറിയാം എന്നറിയൂ.പ്രസവത്തീയതി കണക്കാക്കുന്നത് ആര്‍ത്തവ ദിവസം മുതല്‍ കണക്കാക്കി 280 ദിവസത്തെ കണക്കെടുത്തിട്ടാണ്. യൂട്രസിലെ മാംസമപേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രസവം നടക്കുന്നത്. ഈ ചുരുങ്ങലും വികസിക്കലുമാണ് പ്രസവ വേദനയുണ്ടാക്കുന്നത്. പലര്‍ക്കും ഏഴാം മാസം മുതല്‍ നടുവിനോ വയറിനോ ഒക്കെ വേദന വരും. ഇത് പ്രസവ വേദന എന്നു കരുതി പലരും പല വട്ടം ആശുപത്രയിലേക്ക് ഓടുകയും ചെയ്യും.യഥാര്‍ത്ഥ പ്രസവവേദനയും അല്ലാത്ത വേദനയും തമ്മില്‍ തിരിച്ചറിയാം. ഫോള്‍സ് ലേബര്‍ പെയിന്‍ എന്നതാണ് ഇത്. അതായത് ബ്രക്‌സണ്‍‌ കണ്‍ട്രാക്ഷന്‍ എന്നും പറയും. ചിലര്‍ക്ക് 7-ാംമാസം മുതല്‍ ഇതുണ്ടാകും. ചിലര്‍ക്ക് നാലുമാസം മുതലേ ഉണ്ടാക്കും. ഇതിനുള്ള സാധ്യത ഗര്‍ഭകാലത്തുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ ആണ്. അതായത് വെള്ളം കുറയുമ്പോള്‍. ഇതു പോലെ കുഞ്ഞ് നല്ലപോലെ അനങ്ങളുമ്പോള്‍ ഉണ്ടാകാം. ഭര്‍ത്താവുമായി ബന്ധപ്പെട്ട ശേഷം, മൂത്രസഞ്ചി നിറഞ്ഞ സമയം, വ്യായാമശേഷം എല്ലാം ഇത്തരം പ്രശ്‌നമുണ്ടാകാം. ഇതു പോലെ സ്‌ട്രെസ് ഉണ്ടായാലും ഈ പ്രശ്‌നമുണ്ടാകും. ഇവ കൊണ്ടുമാത്രം പ്രസവവേദന വരില്ല. ഇതല്ല, പ്രസവം നടക്കാനുള്ള വേദന.ഇതിന്റെ ലക്ഷണം ശക്തമായി വേദനയല്ല, വയറിന് ഒരു മുറുക്കം തോന്നാം. പുറംഭാഗത്തുണ്ടാകില്ല. ഇതിന് പ്രത്യേകിച്ചൊരു പാറ്റണ്‍ ഇല്ല. ജോലി ചെയ്യുമ്പോള്‍ ഇത്തരം വേദനയുണ്ടായാല്‍ വിശ്രമിച്ചാല്‍ ഈ വേദന കുറയും. ഇത് കുറയും പിന്നെ ഇല്ലാതാകും. ഇത് തിരിച്ചറിയാന്‍ ചില കാര്യങ്ങളുണ്ട്. ഇത് എപ്പോഴാണ് തുടങ്ങുക എന്നത് പ്രധാനമാണ്. ഇത് ഏഴാംമാസം തുടങ്ങും. എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദന 37-38 ആഴ്ചകളില്‍ ഉണ്ടാകും. ഇതുപോലെ ഈ വേദനയുടെ ഇടവേള നോക്കാം. പ്രസവവേദന കൃത്യമായ ഇടവേളയില്‍ വരുന്നു. ഇത് കൂടി വരും. ദൈര്‍ഘ്യം ഇതിന് അനുസരിച്ച് കുറയും. എന്നാല്‍ ഫോള്‍ഡ് പെയിന്‍ സമയം ചെല്ലുമ്പോള്‍ കുറയും. ഇതു പോലെ എത്ര നേരം എന്നത് പ്രധാനമാണ്. 30 സെക്കന്റില്‍ താഴെ ബ്രക്‌സണ്‍സ് പെയിന്‍ നീണ്ടു നില്‍ക്കും. സാധാരണ പ്രസവവേദന എങ്കില്‍ 60സെക്കന്റ് വരെ നീണ്ടു നില്‍ക്കാം. ഇതു പോലെ പൊസിഷന്‍ മാറുമ്പോള്‍ കണ്‍ട്രാക്ഷന്‍ കുറയില്ല. അതാണ് പ്രസവമടുത്തവരോട് അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ പറയുന്നത്.ഫോള്‍സ് വേദനയ്ക്ക് വയറാകെ മുറുകി വലിയുന്നത് സാധാരണയാണ്. പുറകില്‍ വേദനയുണ്ടാകില്ല. എന്നാല്‍ പ്രസവ വേദനയ്ക്ക് നടുവേദനയുണ്ടാകും. ഇത് ശരിയ്ക്കും വേദനയുണ്ടാകും. പുറകില്‍ നിന്നും മുന്നോട്ടാണ് വേദനയുണ്ടാകുക. വേദന ഇടുപ്പിലും മറ്റും ഉണ്ടാകും. ഇതു പോലെ മ്യൂകസ് പുറത്തേയ്ക്ക് വരും. അതായത് വജൈനല്‍ ഡിസ്ചാര്‍ജ്. ഇത് കഫം പോലെ ബ്ലഡ് സഹിതമാകും. ഫോള്‍സ് പെയിനില്‍ ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടാകില്ല. പ്രസവം നടക്കാന്‍ സമയമായെങ്കില്‍ ഉള്‍പരിശോധനയിലൂടെ ഇത് കണ്ടെത്താല്‍ സാധിയ്ക്കും. ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ ഇത് കണ്ടത്താം.

VIDEO