Latest News

Category: Kerala മുഖ്യമന്ത്രിയ്ക്ക് വേണ്ടി ദൂതനായ ഷാജി കിരൺ സമീപിച്ചു, മൊഴിമാറ്റിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്‌നയുടെ ഹർജിയിൽ ഗുരുതര വെളിപ്പെടുത്തൽ Jun 9, 2022 Veekshanam Online Desk പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ തന്നെ സമീപിച്ചുവെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഹർജിയിലാണ് തനിക്ക് വധഭീഷണിയുണ്ടെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ തന്നെ സമീപിച്ചു. യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാൾ വന്നത്. കെപി യോഹന്നാൽ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് പരിചയപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിക്കകം മുഖ്യമന്ത്രിയ്‌ക്കെതിരായ മൊഴി പിൻവലിക്കാൻ അയാൾ അന്ത്യ ശാസനം നൽകിയെന്നും സ്വപ്ന പറയുന്നു. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും, പത്ത് വയസ്സുള്ള മകൻ വീട്ടിൽ തനിച്ചാകുമെന്നും അയാൾ പറഞ്ഞു. അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അയാൾ തന്നെ വെളിച്ചം കാണാതെ ജയിലിലടക്കുമെന്നും പറഞ്ഞു. ഷാജികിരണിന്റെ ശബ്ദരേഖ കയ്യിലുണ്ട്. അതേസമയം വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുണ്ടായ വിജിലൻസ് നീക്കങ്ങളിൽ പരാതി നൽകാൻ സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. വിജിലൻസ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച്… FacebookTwitterEmailWhatsAppCopy Link READ MORE Featured, KeralaLeave a comment വർക്കലയിൽ ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

Thu Jun 2022 | 06:17:01 news

തരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.മെഡിക്കൽ പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. മേക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി. FacebookTwitterEmailWhatsAppCopy Link

VIDEO