Latest News

ഗ്യാസ്ട്രിക് തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ ? വീട്ടിലെ ഈ പൊടി കൈകൾ പരീക്ഷിക്കൂ

Sat Aug 2022 | 07:01:55 news

ഒട്ടുമിക്കപേരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലവേദന. പല കാരണങ്ങളാൽ ഇത് ഉണ്ടാകാം. തലവേദനയുടെ പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ്. ആമാശയത്തിൽ ഗ്യാസ് രൂപപ്പെടുന്നത് മൂലം തലവേദന ഉണ്ടാക്കാറുണ്ട്. ഉദരസംബന്ധമായ പ്രശ്‌നങ്ങളും അസിഡിറ്റി മൂലവും തലവേദന ഉണ്ടാകാം. ഗ്യാസ് എങ്ങനെയാണ് തലവേദന ഉണ്ടാക്കുന്നത് എന്നും അത് എങ്ങനെ സുഖപ്പെടുത്താമെന്നും നോക്കാം. ദഹനക്കേട് മൂലമോ അസിഡിറ്റി, ഗ്യാസ് പോലുള്ള മറ്റ് സാധാരണ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ മൂലമോ ഗ്യാസ്ട്രിക് തലവേദന ഉണ്ടാകാമെന്നു മുംബൈയിലെ വോക്ക്ഹാർഡ് ഹോസ്പിറ്റലിലെ ഐ സി യൂ ഡയറക്ടർ ഡോ. ബിപിൻ ജിബ്‌കേറ്റ് ഒരു വെബ്‌സൈറ്റിനോട് പറയുന്നു. നമ്മുടെ ആമാശയവും തലച്ചോറും തമ്മിൽ ബന്ധപെട്ടിരിക്കുന്നു. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ മൂലവും ആവശ്യമായ അളവിൽ ഭക്ഷണം ശരീരത്തിലെത്താത്തതും തലവേദന ഉണ്ടാകാൻ കാരണമാണ്.ഇത് കൂടാതെ,ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മലബന്ധം, GERD (ഗ്യാസ്ട്രോ-എസോഫേഷ്യൽ റിഫ്ലക്സ് ഡിസോർഡർ), ഗ്യാസ്ട്രോപാരെസിസ്, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് തുടങ്ങിയ ചില അവസ്ഥകളും തലവേദനയ്ക്ക് കാരണമാകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

VIDEO