Latest News

അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും പരിപാലിക്കുവാനും സഹായിക്കുന്ന ചില സ്വാഭാവിക വഴികൾ

Thu Oct 2020 | 05:23:12 news

നമ്മുടെ ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് .ശൈശവകാലം , കൗമാരപ്രായക്കാലം , യൗവ്വനത്തിന്റെ ആരംഭ ഘട്ടം തുടങ്ങിയ അവസ്ഥകളിൽ ആണ് നമ്മുടെ അസ്ഥികൾക്ക് വേണ്ടുന്ന ധാതുക്കൾ ഭക്ഷണത്തിൽ നിന്ന് ശേഖരിക്കുന്നതും അവക്ക് ബലവും കരുത്തും നൽകുന്നത് . ഈ സമയങ്ങളിൽ നമ്മുടെ അസ്ഥികൾക്ക് ആവശ്യത്തിന് ബലവും കരുത്തും ഉണ്ടായില്ലെങ്കിൽ , ചെറിയ ഒരു വീഴ്ചയിൽ പോലും അസ്ഥികൾ ഒടിയാൻ ഉള്ള സാദ്ധ്യതകൾ കൂടുതലാണ് . എന്നാൽ ജീവിതശൈലിയിൽ നാം ഉൾപ്പെടുത്തുന്ന ചില ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണങ്ങളും അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാവാതെ നോക്കാൻ നമ്മെ സഹായിക്കുന്നതായിരിക്കും . പച്ചക്കറികൾ കൂടുതലുള്ള ഭക്ഷണക്രമം ശീലമാക്കുകയാണെങ്കിൽ കുട്ടികാലത്ത് തന്നെ ആരോഗ്യമുള്ള അസ്ഥികൾ നിർമ്മിക്കുവാൻ സഹായകമാകും . കൂടാതെ ചെറുപ്പക്കാരും മുതിർന്ന സ്ത്രീകളും ധാരാളമായി പച്ചക്കറികൾ കഴിക്കുകയണെങ്കിൽ അസ്ഥികൾക്കുണ്ടാകുന്ന ബലക്ഷയം തടയുവാൻ സാധിക്കും . അസ്ഥികളുടെ ബലവും കരുത്തും സംരക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഗുണം ചെയ്യും . ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറയുന്നത് അസ്ഥികൾ ക്ഷയിക്കുവാൻ കാരണമാകും . അതിനാൽ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉൾപെടുത്താൻ ശ്രദ്ധിക്കുക . അസ്ഥികളിൽ കാണപ്പെടുന്ന പ്രധാന ധാതുവാണ്‌ കാൽസ്യം . അതിനാൽ അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കാതിരിക്കുവാൻ ദിനവും കാൽസ്യം അടങ്ങിയ വസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തേണ്ടത് അനിവാര്യമാണ് . വിറ്റാമിൻ ഡി, കെ 2 എന്നിവ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. വ്യായാമത്തോടൊപ്പം കലോറി കുറവുള്ള ഭക്ഷണം കഴിക്കുന്നത് അസ്ഥിക്ഷയം ഉണ്ടാക്കാൻ കാരണമായേക്കാം . അതിനാൽ അസ്ഥിയുടെ സംരക്ഷണത്തിനായി ദിനവും 1200 കലോറി എങ്കിലും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ് .

VIDEO