Latest News

കൊവിഡ്‌ 19: സുരക്ഷ ഇരട്ടിയാക്കാൻ വേണം ഡബിൾ മാസ്കിംഗ്

Fri Apr 2021 | 05:51:22 news

വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഇരട്ടി ശ്രദ്ധ ആവശ്യമായ നിർണായക ഘട്ടത്തിലാണ് നമ്മൾ. മുൻപ് എത്ര ശ്രദ്ധ നൽകിയോ അതിൻറെ ഇരട്ടിയോ അതിലധികമോ ജാഗ്രത ഉണ്ടായിരിക്കേണ്ട സമയം. പ്രാഥമിക മുൻകരുതൽ എന്ന നിലയിൽ ആദ്യം മാസ്ക് ഉപയോഗം തന്നെ പരിഗണിയ്ക്കാം. ഒരു മാസ്കിന് തടയാവുന്നതിനപ്പുറമാണ് കാര്യങ്ങളെന്ന് ദിവസവുമുള്ള കൊവിഡ്‌ പോസിറ്റിവ് ആയ ആളുകളുടെ എണ്ണം വ്യക്തമാക്കുന്നുണ്ട്. രോഗാണുക്കൾ ശരീരത്തിൽ നിന്ന് പുറത്തു പോകാനും ശരീരത്തിലേയ്ക്ക് കയറാനും കാരണമാകുന്ന മൂക്കും വായും കൂടുതൽ സുരക്ഷിതമാക്കിയെ തീരൂ. നിയമപാലകരുടെ കണ്ണിൽ പൊടിയിടാനല്ല, പകരം നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിയ്ക്കാൻ മാസ്ക് ഉപയോഗത്തിൽ വീഴ്ചയുണ്ടാകരുത്. അത്തരത്തിൽ ഏറ്റവും ഫലപ്രദമായി മാസ്ക് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗമാണ് ഡബിൾ മാസ്കിംഗ്. കേസുകളുടെ എണ്ണം കൂടുന്നതും കൂടുതൽ ശക്തി പ്രാപിച്ച പുതിയ വേരിയന്റുകൾ വ്യാപകമാകുന്ന സാഹചര്യവും പരിഗണിയ്ക്കുമ്പോൾ ഡബിൾ മാസ്കിംഗ് ഉപയോഗിക്കുക തന്നെയാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. എന്താണ് ഡബിൾ മാസ്കിംഗ്? ഒരു സർജിക്കൽ മാസ്കും തുണി മാസ്കും ഒരുമിച്ച് ഉപയോഗിക്കുന്ന രീതിയാണ് ഡബിൾ മാസ്കിങ്ങിൽ ഏറ്റവും ഉചിതം. രണ്ട് സർജിക്കൽ മാസ്കുകളോ രണ്ടു തുണി മാസ്കുകളോ ഉപയോഗിച്ച് ഡബിൾ മാസ്കിംഗ് ചെയ്യുന്നത് ഉദ്ദേശിച്ച ഫലം നൽകുകയില്ല. കാരണം ഒന്നിൻറെ കുറവ് പരിഹരിയ്ക്കാൻ വേണ്ടിയാണ് വ്യത്യസ്തമായ മറ്റൊരു മാസ്ക് ഉപയോഗിക്കുന്നത്.

VIDEO