Latest News

കൊവാക്സിൻ മൂന്നാമതൊരു ഡോസ് കൂടി കുത്തിവെച്ചാൽ ഗുണം കൂടുമോ? പുതിയ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി

Mon May 2021 | 08:56:43 news

നിലവിൽ രാജ്യത്ത് കൊവിഡ് 19 വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ കൊവാക്സിൻ രണ്ട് ഡോസുകളാണ് നല്‍കുന്നത്. ഇതിനു പുറമെ മൂന്നാമതൊരു ഡോസ് കൂടി നല്‍കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഡോസ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ കേന്ദ്ര വിദഗ്ധ സമിതിയുടെ അംഗീകാരം. നലവിൽ നല്‍കുന്ന രണ്ട് ഡോസുകള്‍ക്കു പുറമെ മൂന്നാമതൊരു ഡോസ് കൂടി വാക്സിൻ നല്‍കിയാൽ കൊവിഡ് 19നെതിരെ കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ നല്‍കി ആറു മാസത്തിനു ശേഷമായിരിക്കും ഈ ബൂസ്റ്റര്‍ ഡോസ് നല്‍കുക. മൂന്നാം ഡോസിൽ ആറ് എംസിജി വാക്സിൻ മാത്രമേ കുത്തിവെക്കാവൂ എന്നും ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായ വോളണ്ടിയര്‍മാരെ ആറു മാസം വരെ നിരീക്ഷിക്കണമെന്നും വിഷയ വിദഗ്ധര്‍ വാക്സിൻ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ഡിജിസിഐ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരീക്ഷണത്തിന് അനുമതി നല്‍കിയത്.

VIDEO