Latest News

കൊവിഡ് രോഗി ആവി പിടിക്കുമ്പോഴും വെള്ളം കവിള്‍ കൊള്ളുമ്പോഴും ശ്രദ്ധ

Sat May 2021 | 06:01:13 news

കൊവിഡ് രോഗികള്‍ മിക്കവാറും പേര്‍ വീട്ടില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ആശുപത്രികളില്‍ സൗകര്യക്കുറവ് തന്നെയാണ് കാരണം. പ്രത്യേകിച്ചും നിസാര ലക്ഷണങ്ങളെങ്കില്‍. കൊറോണ ബാധിച്ച് വീട്ടില്‍ തന്നെ കഴിയുന്നവര്‍ പലപ്പോഴും കണ്ണില്‍ കാണുന്ന ഒറ്റമൂലികള്‍ പരീക്ഷിയ്ക്കാറുണ്ട്. എന്നാല്‍ കൃത്യമായ കാര്യങ്ങള്‍ പിന്‍തുടര്‍ന്നില്ലെങ്കില്‍ ദോഷമാണ് വരിക. കൊവിഡ് രോഗത്തിന് ചെയ്യുന്ന ചികിത്സാവിധികളില്‍ പ്രമുഖമാണ് ഗാള്‍ഗിള്‍ ചെയ്യുക അതായത് വെള്ളം കവിള്‍ കൊള്ളുക, ആവി പിടിയ്ക്കുക എന്നിവ. ഇതു തീര്‍ച്ചയായും നല്ലതു തന്നെയാണ്. എന്നാല്‍ ഇതു ചെയ്യുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ പലതാണ്.ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. ഇതു കൊണ്ട് വൈറസ് നശിക്കാനൊന്നും പോകുന്നില്ല. എന്നാല്‍ ഇതു കാരണം തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥത മാറാന്‍ നല്ലതാണ്. 250 എംഎല്‍ വെള്ളത്തില്‍ കാല്‍, അര ടീസ്പൂണ്‍ ഉപ്പിട്ട് ഉപയോഗിയ്ക്കാം. ഇത് ചെറുചൂടാകണം. കൂടുതല്‍ ചൂടുള്ള വെള്ളം തൊണ്ടയില്‍ പൊള്ളലുണ്ടാക്കാന്‍ മാത്രമാണ് ഗുണകരമാകുക. ഇതിനാല്‍ തന്നെ ചെറുചൂടുള്ള വെള്ളം ഗാള്‍ഗിള്‍ ചെയ്യുാം. ഇത് ചെവിയിലുണ്ടാകാന്‍ ഇടയുള്ള അണുബാധയ്ക്കും പരിഹാരമാണ്.

VIDEO