Latest News

ഇന്ത്യയിലുടനീളം ഹെല്‍ത്ത് കെയര്‍ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റെജ് ഇന്റീരിയോ

Thu May 2021 | 05:03:23 news

കൊച്ചി: രാജ്യത്തെ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ബെഡുകളുടെ ഉല്‍പാദന ശേഷി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിദിനം 2.5 മടങ്ങ് വര്‍ധിപ്പിച്ചതായി ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് അറിയിച്ചു. പതിനായിരത്തിലധികം ആശുപത്രി, ഐസിയു കിടക്കകള്‍ക്ക് പുറമെ, പ്രത്യേകമായി നിര്‍മിച്ച മെത്തകളും, മറ്റു അനുബന്ധ ഉപകരണങ്ങളും ആശുപത്രികള്‍ക്കായി ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 14 മാസത്തിനിടെ മഹാരാഷ്ട്രയിലെ ഖലാപൂരില്‍ ഒരു പുതിയ നിര്‍മാണ പ്ലാന്റും ഗോദ്റെജ് ഇന്റീരിയോ സ്ഥാപിച്ചു. മറ്റു ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ക്കൊപ്പം, പ്രതിദിനം 300 ആശുപത്രി കിടക്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണിത്. 30 വര്‍ഷമായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോദ്റെജ് ആന്‍ഡ് ബോയ്സ്, തങ്ങളുടെ ഇന്റീരിയര്‍ ഡിവിഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആരോഗ്യ പരിരക്ഷാ ബിസിനസില്‍ 20-25 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ വിപണിയില്‍ 127 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ വ്യവസായ രംഗത്ത് എല്ലായ്പ്പോഴും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗോദ്റെജ് ഇന്റീരിയോ മാര്‍ക്കറ്റിങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സമീര്‍ ജോഷി പറഞ്ഞു. ആകെ ഹെല്‍ത്ത് കെയര്‍ ഫര്‍ണീച്ചര്‍ വ്യവസായത്തിന്റെ 13 ശതമാനം മാര്‍ക്കറ്റ് വിഹിതത്തിനൊപ്പം, ഗോദ്റെജ് ഇന്റീരിയോയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ പത്ത് ശതമാനം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ വിപണിയാണ്. 2020 ഏപ്രില്‍ മുതല്‍ വ്യവസായം ആകെ 15 ശതമാനം മാത്രം വളര്‍ച്ച നേടിയപ്പോള്‍, 22 ശതമാനമാണ് ഗോദ്റെജ് ഇന്റീരിയോയുടെ വളര്‍ച്ച. ഈ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ഹെല്‍ത്ത് കെയര്‍ ബിസിനസ് വിറ്റുവരവിന്റെ പത്ത് ശതമാനം അടുത്തിടെ കമ്പനി നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും, മറ്റ് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളും ഗോദ്റെജ് ഇന്റീരിയോയുടെ പ്രധാന ദക്ഷിണേന്ത്യന്‍ ഇടപാടുകാരില്‍ ഉള്‍പ്പെടും. ആത്മ നിര്‍ഭര്‍ ഭാരത് എന്ന സര്‍ക്കാരിന്റെ കാഴ്ച്ചപാടിന് അനുസൃതമായാണ് പ്രവര്‍ത്തനം. മൗറീഷ്യസ്, ശ്രീലങ്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കാണ് മുമ്പ് കയറ്റുമതി ചെയ്തിരുന്നത്. നിലവില്‍ സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജ്യണല്‍ കോപ്പറേഷന്‍), മിന (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക) എന്നീ രാജ്യങ്ങളിലേക്കും ആരോഗ്യസുരക്ഷ, ലബോറട്ടറി ഫര്‍ണീച്ചറുകള്‍ ഗോദ്റെജ് ഇന്റീരിയോ കയറ്റുമതി ചെയ്യുന്നുണ്ട്.

VIDEO