Latest News

ഭാവഗായകൻ പി ജയചന്ദ്രൻ 77-ാം പിറന്നാൾ നിറവിൽ

Thu Mar 2021 | 05:13:02 news

മഞ്ഞലയിൽ മുങ്ങി തോര്‍ത്തി, ഒന്നിനി ശ്രുതി താഴ്ത്തി, അനുരാഗ ഗാനം പോലെ, ശിശിരകാല മേഘമിഥുന, പൂവേ പൂവേ പാലപ്പൂവേ, പൊന്നുഷസ്സെന്നും, തേരിറങ്ങും മുകിലേ, സ്വയം വര ചന്ദ്രികേ, ആലിലത്താലിയുമായ്, നീയൊരു പുഴയായ്, തങ്കമനസ്സ് അമ്മ മനസ്സ്, ഇതളൂര്‍ന്നു വീണ, ഓലഞ്ഞാലി കുരുവി തുടങ്ങി എത്ര കേട്ടാലും മതിവരാത്ത അനേകമനേകം ഗാനങ്ങളിലൂടെ മലയാളികളുടെ കാതോരത്ത് കൂടുകൂട്ടിയ പാട്ടുപെട്ടിയാണ് ഭാവഗായകൻ പി ജയചന്ദ്രൻ.അദ്ദേഹം 77-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഗായകനായും നടനായുമൊക്കെ അദ്ദേഹം സിനിമാലോകത്ത് സജീവമായിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടുമുണ്ട്.

VIDEO