Latest News

മികച്ച ഫീച്ചറുകളിലുളള സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച് മൈക്രോമാക്‌സ്

Wed Nov 2020 | 05:26:19 news

ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന മൈക്രോമാക്‌സ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് 1 ബി എന്നീ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് മൈക്രോമാക്‌സിന്റെ തിരിച്ചു വരവ്. കുറഞ്ഞ ചെലവില്‍ തന്നെ വാങ്ങിയ്ക്കാവുന്ന മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ മൈക്രോമാക്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിരവധി ഫീച്ചറുകള്‍ അടങ്ങുന്നതാണ്. 6.67 ഇഞ്ചിന്റെ ((ഫുള്‍ എച്ച്ഡി) പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കൂടാതെ 2400 x 1080 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ച വെക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 10 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 4 ജിബിയുടെ റാം,128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെ ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരുന്നു. ഇതിന്റെ ക്യാമറകളാണ് എടുത്തു പറയേണ്ടേ മറ്റൊരു സവിശേഷത 6 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറകളും 8എംപി + 5എംപി + 2എംപി + 2എംപി പിന്‍ ക്യാമറകളുമാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 4ഏ, 3ഏ, 2ഏ, ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍, റിവേഴ്സ് ചാര്‍ജിങ് എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ്. കൂടാതെ 18ഡബ്ലൂ ഫാസ്റ്റ് ചാര്‍ജിങും സപ്പോര്‍ട്ട് ലഭിക്കുന്നതാണ് . ഇന്‍ നോട്ട് 1- 10,999 രൂപയിലും ഇന്‍ 1ബി 6,999 രൂപയിലുമാണ് വില തുടങ്ങുന്നത്.24 മുതല്‍ ഫോണുകളുടെ വില്‍പന ആരംഭിക്കും.

VIDEO