Latest News

ക്വാഡ് ക്യാമറ, 90Hz ഡിസ്പ്ലേ! മോട്ടോ G22 വിപണിയിൽ; വില 10,999 രൂപ

Wed Jun 2022 | 06:44:31 news

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന മോട്ടോ G22 കൊമ്പുകോർക്കുന്നത് റെഡ്മി 10, ഇൻഫിനിക്‌സ് നോട്ട് 11S, റിയൽമി C25Y, സാംസങ് ഗാലക്‌സി M12 എന്നീ സ്മാർട്ട്ഫോണുകളോടാണ്.ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള ബ്രാൻഡ് ഇന്ത്യയിൽ പുതിയ ബജറ്റ് ഫോണായി മോട്ടോ G22 അവതരിപ്പിച്ചു. കഴിഞ്ഞ മാസം യൂറോപ്പിൽ അരങ്ങേറ്റം കുറിച്ച മോട്ടോ G22ന്റെ പ്രധാന ആകർഷണം ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമെറയുമാണ്. റെഡ്മി 10, ഇൻഫിനിക്‌സ് നോട്ട് 11S, റിയൽമി C25Y, സാംസങ് ഗാലക്‌സി M12 എന്നീ സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന മോട്ടോ G22 ഇന്ത്യയിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്പനക്കെത്തിയിരിക്കുന്നത്. 10,999 രൂപയാണ് മോട്ടോ G22യുടെ വില. കോസ്മിക് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ, മിന്റ് ഗ്രീൻ നിറങ്ങളിൽ വാങ്ങാവുന്ന മോട്ടോ G22യുടെ വില്പന ഈ മാസം 13 ബുധനാഴ്ച മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 13, 14 തീയതികളിൽ മോട്ടോ G22 ഫ്ലിപ്കാർട്ട് വഴി വാങ്ങുമ്പോൾ 1000 രൂപ ഡിസ്‌കൗണ്ടും മോട്ടറോള ഒരുക്കിയിട്ടുണ്ട്.

VIDEO