Latest News

സാംസങ് ഗാലക്‌സി A73 5ജി, ഗാലക്‌സി M33 5ജി സ്മാർട്ട്ഫോണുകളുടെ വില്പന ഇന്ന് മുതൽ

Wed Jun 2022 | 06:47:46 news

മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി M33 5ജിയുടെ വില്പന ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, കമ്പനി വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്‌സി A73 5ജിയുടെ വില്പന വൈകുന്നേരം 6 മണിക്കാണ് ആരംഭിക്കുക. സാംസങ് അടുത്തിടെ ഇന്ത്യൻ വിപണിയിലെ അവതരിപ്പിച്ച ഗാലക്‌സി A73 5ജി, ഗാലക്‌സി M33 5ജി സ്മാർട്ട്ഫോണുകളുടെ വില്പന ഇന്നാരംഭിക്കും. മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി M33 5ജിയുടെ വില്പന ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, കമ്പനി വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്‌സി A73 5ജിയുടെ വില്പന സാംസങ് ലൈവ് ഇവന്റിന്റെ അകമ്പടിയോടെ വൈകുന്നേരം 6 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. പച്ച, നീല നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന സാംസങ് ഗാലക്‌സി M33 5ജിയുടെ 6 ജിബി റാം + 128 ജിബി റാം സ്റ്റോറേജ് മോഡലിന് 18,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് 20,499 രൂപയുമാണ് വില. അതെ സമയം ഇൻട്രൊഡക്ടറി വില എന്ന നിലയിൽ ഇരു പതിപ്പുകളും തുടക്കത്തിൽ യഥാക്രമം 17,999 രൂപയ്ക്കും 19,999 രൂപയ്ക്കും വാങ്ങാവും എന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.

VIDEO