Latest News

റിയൽമിയുടെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ, ജിടി 2 പ്രോ ഇന്ത്യയിൽ; വില 49,999 രൂപ മുതൽ

Wed Jun 2022 | 05:00:43 news

ഇൻട്രൊഡക്ടറി ഓഫറായി കുറച്ച് കാലത്തേക്ക് 8 ജിബി റാം പതിപ്പ് 44,999 രൂപയ്ക്കും 12 ജിബി റാം പതിപ്പ് 52,999 രൂപയ്ക്കും വാങ്ങാം. പെപ്പർ ഗ്രീൻ, പെപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി ജിടി 2 പ്രോയുടെ വില്പന ആരംഭിക്കുക ഈ മാസം 14 മുതലാണ് ക്രമീകരിച്ചിരിക്കുന്നത് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ വർഷം ജനുവരിയിൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ബ്രാൻഡിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ ജിടി 2 പ്രോ ഇന്ത്യയിലും വില്പനക്കെത്തി. നാല് പതിപ്പുകളിൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ രണ്ട് റാം, സ്റ്റോറേജ് പതിപ്പുകളിൽ മാത്രമേ റിയൽമി ജിടി 2 പ്രോ വാങ്ങാനാവൂ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 49,999 രൂപയും, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 57,999 രൂപയുമാണ് വില. അതെ സമയം ഇൻട്രൊഡക്ടറി ഓഫറായി കുറച്ച് കാലത്തേക്ക് 8 ജിബി റാം പതിപ്പ് 44,999 രൂപയ്ക്കും 12 ജിബി റാം പതിപ്പ് 52,999 രൂപയ്ക്കും വാങ്ങാം. പെപ്പർ ഗ്രീൻ, പെപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി ജിടി 2 പ്രോയുടെ വില്പന ആരംഭിക്കുക ഈ മാസം 14 മുതൽ കമ്പനി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ വഴിയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 5,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. 4,999 രൂപ വിലയുള്ള റിയൽമി വാച്ച് എസ്സും ജിടി 2 പ്രോ വാങ്ങുന്നവർക്ക് സൗജന്യമായി ലഭിക്കും.

VIDEO